അനാവശ്യ മത്സരങ്ങള്‍ കളിച്ചതാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ മോശം പ്രകടനത്തിലേക്ക് നയിച്ചത്, ആ പരമ്പര ഒഴിവാക്കാമായിരുന്നു, പിഴവ് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

News Desk January 8, 2018

നാഗ്പുര്‍: നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ആദ്യ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു താളം തെറ്റുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

നേരത്തെ തന്നെ മത്സര ഷെഡ്യൂളിനെതിരേയും താരങ്ങള്‍ക്ക് വേണ്ടത്ര ഇടവേള നല്‍കാത്തതിനെതിരേയും താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. തുടരെ തുടരെയുള്ള മത്സരങ്ങള്‍ പോര്‍ട്ടീസിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് വിനയാകുമെന്ന് മുതിര്‍ന്ന താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ആ വാക്കുകളെ ശരി വെക്കുന്നതാണ് ടീമിന്റെ മോശം പ്രകടനം.

 

 

 

 

 

 

 

 

 

 

 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ പരിശീലന മല്‍സരങ്ങള്‍ കളിക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ദിലീപ് വെങ്സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ഒരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സാധിച്ചേനെയെന്നും വെങ്സര്‍ക്കാര്‍ പറയുന്നു.

 

 

 

 

 

 

 

 

 

 

 

എന്നാല്‍ ഒന്നാം ഇന്നിംഗ്സില്‍ തിളങ്ങിയ പാണ്ഡ്യയൊഴികെ പരാജയപ്പെട്ട ബാറ്റ്സ്മാരെല്ലാം തന്നെ രണ്ടാം ഇന്നിംഗ്സോടെ ഫോമില്‍ തിരികെ എത്തുമെന്നും അവര്‍ പിച്ചിനെ പഠിച്ചു കഴിഞ്ഞുവെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.

കൂടാതെ കഴിഞ്ഞ വര്‍ഷം നടത്തിയ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ശ്രീലങ്കയില്‍ പോയി ഒരു പരമ്പര കളിച്ചതാണ്. വീണ്ടും അവരുമായി പരമ്പര കളിച്ചത് ഒഴിവാക്കേണ്ടതായിരുന്നു എന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.

Read more about:
EDITORS PICK
SPONSORED