ഫീല്‍ഡിന് അകത്തും പുറത്തും ‘രോഹിറ്റ് മാന്‍’! 15 അല്ല 17 കോടി തരാമെന്നു ടീം മാനേജ്‌മെന്റ്, പണമല്ല ടീമാണ് വലുതെന്നു പറഞ്ഞ് പ്രതിഫലം വെട്ടിച്ചുരുക്കി രോഹിത് ശര്‍മ

News Desk January 8, 2018

മുംബൈ: കുട്ടിക്രിക്കറ്റ് അതിന്റെ എല്ലാ രൗദ്രഭാവങ്ങളും പുറത്തെടുക്കുന്ന ഒന്നാണ് ഐ.പി.എല്‍ മത്സരങ്ങള്‍. ഐ.പി.എല്‍ അതിന്റെ ആദ്യ പതിറ്റാണ്ടു പിന്നിട്ടു പതിനൊന്നാം സീസണിലേക്കു കടക്കുകയാണ്. ഇതിനിടെ ടീമുകള്‍ തങ്ങളുടെ ഇഷ്ട താരങ്ങളെ നിലനിര്‍ത്തിയതായ പ്രഖ്യാപനങ്ങളും വന്നിരുന്നു.

രണ്ട് വട്ടം കിരീടം നേടി തന്ന നായകന്‍ രോഹിത് ശര്‍മ്മയെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. 15 കോടി രൂപ നല്‍കിയാണ് രോഹിതിനെ മുംബൈ നിലനിര്‍ത്തിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രോഹിതിന് നല്‍കാന്‍ ടീം തീരുമാനിച്ചിരുന്നത് 17 കോടിയായിരുന്നു. മുംബൈ ടീമില്‍ കളിക്കാനുള്ള അതിയായ താല്‍പര്യം കാരണം രോഹിത് അത് 15 കോടിയാക്കി കുറയ്ക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

‘ഫീല്‍ഡിന് അകത്തും പുറത്തും രോഹിത് നായകന്‍ തന്നെയാണ്. മൂന്നാമതായും ലോ ഓര്‍ഡിലുമെല്ലാം രോഹിത് ഇറങ്ങുന്നത് കണ്ടിട്ടുണ്ട്. ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനായിരുന്നു അതെല്ലാം. ഇപ്പോള്‍ രോഹിത് എടുത്ത തീരുമാനവും വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ടീമാണ് പ്രധാനപ്പെട്ടത് എന്നാണ്.’ ടീം മാനേജുമെന്റ് പ്രതിനിധികളിലൊരാള്‍ പറയുന്നു.

ഇതോടെ മുംബൈയുടെ പേഴ്സില്‍ ഇനി 47 കോടി രൂപയുണ്ടാകും. ഈ പണം ഉപയോഗിച്ച് താരങ്ങളെ വാങ്ങിയും രണ്ട് താരങ്ങളെ ആര്‍.ടി.എം വഴി നിലനിര്‍ത്തിയും നല്ല ടീമിനെ പടുത്തുയര്‍ത്താന്‍ കഴിയുമെന്നാണ് മുംബൈ ഇന്ത്യന്‍സ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം ബംഗളൂരുവില്‍ വച്ചായിരിക്കും ഐ.പി.എല്‍ ലേലം അരങ്ങേറുക.

Read more about:
EDITORS PICK
SPONSORED