സുപ്രീം കോടതിയിലേക്ക് ഒരു മലയാളി ജഡ്ജി കൂടി

Pavithra Janardhanan January 11, 2018

ന്യൂ​ഡ​ൽ​ഹി: സുപ്രീം കോടതിയിലേക്ക് ഒരു മലയാളി ജഡ്ജി കൂടി.ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു. നി​ല​വി​ൽ ആ​ന്ധ്ര-​തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​ണ് ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫ്. ഒ​മ്പ​തു വ​ർ​ഷം കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു.എറണാകുളം സ്വദേശിയാണ്.

മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര​യേ​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തു. ആ​റ് ഒ​ഴി​വി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ കൊ​ളീ​ജി​യം ര​ണ്ടു പേ​രെ ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത അ​ഭി​ഭാ​ഷ​ക സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നേ​രി​ട്ട് ശി​പാ​ർ​ശ ചെ​യ്യ​പ്പെ‌​ടു​ന്ന​ത്. 2007 ൽ ​ഇന്ദു മ​ൽ​ഹോ​ത്ര​യെ സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യാ​യി നി​യ​മി​ച്ചി​രു​ന്നു.

Read more about:
RELATED POSTS
EDITORS PICK
SPONSORED