പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ബഹിഷ്കരിച്ച മുനീര്‍ തിരിച്ചെത്തി

Dhanesh January 12, 2018

പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിന്  ലോകമെങ്ങുമുള്ള  പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു നിയമസഭ മന്ദിരത്തിൽ തുടക്കം കുറിച്ചത്.

നിയമസഭാംഗങ്ങളും കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങളും പ്രവാസി പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങളാണ് സഭയിൽ പങ്കെടുക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സമ്മേളനം   തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ലോക കേരളസഭ ബഹിഷ്കരിച്ചു. ഇരിപ്പിടം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ചായിരുന്നു മുനീർ സഭ ബഹിഷ്കരിച്ചത്. വ്യവസായികൾക്കും പിന്നിലായി മുനീറിന് സീറ്റ് ഒരുക്കിയതിൽ പ്രതിഷേധിച്ചായിരുന്നു സഭ ബഹിഷ്കരിച്ചത്.  സംഭവം  അറിഞ്ഞ മുഖ്യമന്ത്രി ഇടപെട്ട്  മുൻനിരയിൽ ഇരിപ്പിടം അനുവദിച്ചതിനെ തുടർന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ ലോക കേരളസഭയിൽ തിരിച്ചെത്തി.

Read more about:
EDITORS PICK
SPONSORED