‘താനേ സേർന്ത കൂട്ടം’ തീര്‍ച്ചയായും കാണാനുള്ള 5 കാരണങ്ങള്‍

Pavithra Janardhanan January 12, 2018

ജനുവരിയിൽ ആരാധകർ ഏറെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ്
‘താനേ സേർന്ത കൂട്ടം’. ആരാധകർ വളരെയധികം ആരവത്തോടെയാണ് സിനിമയുടെ ടീസറും പാട്ടുകളുമെല്ലാം സ്വീകരിച്ചത്.സൂര്യ യും മലയാളത്തിന്റെ പ്രിയ നടി കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ രമ്യാകൃഷ്ണനും അഭിനയിക്കുന്നുണ്ട്.

സൂര്യയെ നായകനാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം താനാ സേര്‍ന്ത കൂട്ടം റിലീസിനു മുമ്പു തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിഘ്‌നേശ് ശിവൻ സംവിധാനം നിർവഹിച്ച ഈ സിനിമ കാണാനുള്ള അഞ്ചു കാരണങ്ങൾ ഇതാ..

സൂര്യയുടെ കഥാപാത്രം തന്നെയാണ് കാരണങ്ങളിൽ ഒന്ന്.സിനിമയുടെ പോസ്റ്ററും ടീസറുമൊക്കെ കാണുമ്പോൾ നമുക്ക് അത് മനസിലാക്കാൻ കഴിയും.അതിൽ നിന്ന് തന്നെ സൂര്യ എന്ന നടൻ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നതെന്നു മനസിലാകും.സൂര്യ എന്ന നടനെ ഈ കഥാപാത്രം പുതിയൊരു ലെവലിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സൂര്യ ആരാധകർ.

വിഗ്നേഷ് എന്ന സംവിധായകൻ തന്നെയാണ് രണ്ടാമത്തെ കാരണം. നാനും റൗഡി താൻ എന്ന സിനിമക്ക് ശേഷം സിനിമാലോകം തന്നെ ഈ സംവിധായകന്റെ സിനിമകളെ വലിയൊരു പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അനിരുദ്ധിന്റെ പാട്ടുകൾ.സിനിമയിലെ പാട്ടുകൾ തന്നെയാണ് അടുത്ത കാരണം.ഈ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു.പ്രത്യേകിച്ച് സോടക്ക് മേലെ എന്ന് തുടങ്ങുന്ന ഗാനം.ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇരുപതു മില്യൺ ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കണ്ടത്.

മറ്റു പാട്ടുകളായ ‘പീല പീല’, ‘എങ്കെ എൻഡ്രൂ പൊവ്വത്ത്’, ‘താനാ സേർന്ത കൂട്ടം ‘ എന്ന തീം ഗാനം അടക്കം സിനിമയിലെ എല്ലാഗാനങ്ങളും ആരാധകർ ഏറ്റുവാങ്ങി.

ബാഹുബലിയെന്ന ഗംഭീര ഹിറ്റിനു ശേഷം രമ്യാകൃഷ്ണനാണ് തിരിച്ചുവരവ് നടത്തുന്ന സിനിമകൂടിയാണ് ‘താനേ സേർന്ത കൂട്ടം’.ബാഹുബലിയിലെ രാജാമാതാവിനെ എല്ലാവരും ഒരുപോലെ സ്വീകരിച്ചു.തമ്പി രാമയ്യ, ആർ ജെ ബാലാജി, സത്യൻ, തെലുങ്ക് കോമഡി ബ്രഹ്മാനന്ദം എന്നിങ്ങനെ ഒരു മികച്ച അഭിനേതാക്കളുടെ ഒരു നിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്.

Read more about:
RELATED POSTS
EDITORS PICK
SPONSORED