ബീഫ് കഴിച്ചതിന് ഭാര്യ ചീത്ത പറഞ്ഞു; ഡോക്ടറായ ഭര്‍ത്താവ് തൂങ്ങി മരിച്ചു

Dhanesh January 12, 2018

യുപിയിലെ ലഖ്നൗവില്‍    ബീഫ് കഴിച്ചതിനെച്ചോല്ലി  ഭാര്യയുമായി വഴക്കിട്ട ഡോക്ടര്‍ തൂങ്ങി  മരിച്ച നിലയില്‍. ഡോ. ഉമാശങ്കര്‍ ഗുപ്തയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബീഫ്  കഴിക്കുന്നതിനെച്ചൊല്ലി ഇയാള്‍ ഭാര്യയുമായി വഴിക്കിട്ടിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം . ഡോ. ഉമാശങ്കറിനെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ത്വക്ക് രോഗവിദഗ്ധനായിരുന്നു ആത്മഹത്യ ചെയ്ത ഡോ. ഉമാശങ്കര്‍. നോണ്‍ വെജ് ആയ ഉമാശങ്കര്‍ ബുധനാഴ്ച വൈകിട്ട് ഹോട്ടലില്‍ നിന്നും  ബീഫ് വാങ്ങി   കൊണ്ടുവന്ന്  മകള്‍ക്കൊപ്പം  കഴിച്ചിരുന്നു. ഉമാശങ്കറിന്റെ ഭാര്യ വാണിജ്യ വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായ ദീപ്തി അഗര്‍വാള്‍ പൂര്‍ണ്ണ  വെജിറ്റേറിയനാണ്. ഭര്‍ത്താവ്, വീട്ടില്‍ ബീഫ്  കൊണ്ടു വന്നതിനും മകള്‍ക്ക് കൂടി അത് നല്‍കിയതിനെയും ചൊല്ലി   ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ മുറിയില്‍ കയറി കതകടച്ച ഡോ. ഉമാശങ്കര്‍ ജീവനൊടുക്കുകയായിരുന്നു.

അര മണിക്കൂറിന് ശേഷം ദീപ്തി ഭര്‍ത്താവിന്റെ മുറിയുടെ കതകില്‍ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഗുപ്തയുടെ സഹപ്രവര്‍ത്തകന്‍ ഹേമന്ത് പാണ്ഡെയെയും  അയല്‍വാസികളേയും വിവരം അറിയിച്ചു. തുടര്‍ന്ന് കതക് ബലമായി തുറന്നപ്പോഴാണ് ഡോ. ഗുപ്തയെ സീലിംഗില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇയാളെ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED