സലിം കുമാറിന് ‘പശു’ കൊടുത്ത പണി!

Pavithra Janardhanan January 12, 2018

മലയാളികളുടെ പ്രിയതാരം സലിംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ദൈവമേ കൈതൊഴാം K കുമാറാകണം. മലയാളത്തിന്റെ പ്രിയ നടൻ ജയറാമും അനുശ്രീയും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചി രിക്കുന്നത്.

എന്നാൽ ചിത്രത്തിന് ഇപ്പോൾ സെൻസർ ബോർഡിന്റെ കട്ട്.ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് കത്രികവച്ചതെന്ന് സലിംകുമാർ.ചിത്രത്തിലുണ്ടായിരുന്ന‌ ഒരു പശുവിന്റെ രംഗമാണത്രെ കട്ട് വെക്കാൻ കാരണം. പശുവിന്റെ രംഗം ഒഴിവാക്കണമെന്നായിരുന്നു സെൻസർ നിർദ്ദേശം.

സെൻസർ ബോർ‌‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയിൽ പോയാൽ പിന്നെ ഇപ്പോൾ റിലീസിങ് നടക്കില്ല. അതുകൊണ്ട് ആ ഭാഗം ഒഴിവാക്കി.ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അത്. ഒന്നിനെയും വിമർശിക്കാൻ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നുവെന്നും സലിം കുമാർ പറയുന്നു.

പശു ഇപ്പോൾ ൾ നമ്മുടെ കയ്യിൽ നിന്നു പോയ അവസ്ഥയാണ്. പശുവിനെക്കുറിച്ച് ഒന്നും മിണ്ടാൻ കഴിയില്ല സലിംകുമാർ പറഞ്ഞു.മിണ്ടിയാൽ വർഗീയത വരുമത്രെ..പക്ഷെ അതെങ്ങനെയാണെന്നു മാത്രം മനസ്സിലാകുന്നില്ല.എന്റെ വീട്ടിൽ ഇപ്പോഴും അഞ്ചു പശുക്കളുണ്ട്,അങ്ങനെയുള്ള തനിക്കാണ് പശുവിനെ ഇപ്പോൾ എഡിറ്റ് ചെയ്യേണ്ട ഗതികേട് വന്നതെന്നും സലിം കുമാർ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK
SPONSORED