മുകേഷിന്റെ മകന്റെ ‘കല്ല്യാണ’ത്തിൽ പാട്ടുപാടി ദുൽഖറും ഗ്രിഗറിയും

Pavithra Janardhanan January 13, 2018

കൊച്ചി: മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്ല്യാണം എന്ന സിനിമയിലെ വിശേഷങ്ങൾ തീരുന്നില്ല.ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് പാടിയ പാട്ട് ഇപ്പോൾ വൈറലായിരിക്കുകയാണ്. 

നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനായി അരങ്ങേറ്റം നടത്തുന്ന കല്യാണം എന്ന സിനിമയുടെ പ്രമോഷൻ സോങാണ് ദുൽഖറും ഗ്രിഗറിയും ചേർന്ന് പാടിയിരിക്കുന്നത്.

രാജേഷ് ആര്‍ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബ് മാഷിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മമാണ് ശ്രാവണിന്റെ നായികയാവുന്നത്.ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രകാശ് എന്ന പുതുമുഖമാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്.

സൈജു കുറുപ്പ്, സുധീര്‍ കരമന, പാഷാണം ഷാജി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ്, എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കല്ല്യാണം സിനിമയിലെ ആദ്യ ഗാനമെത്തി

Tags:
Read more about:
RELATED POSTS
EDITORS PICK
SPONSORED