കായംകുളം എം.എൽ.എ പ്രതിഭാഹരി വിവാഹമോചനം തേടി കോടതിയിൽ

Pavithra Janardhanan January 13, 2018

ആലപ്പുഴ: കായംകുളം എം എൽ എ പ്രതിഭാഹരി വിവാഹ മോചനം തേടി കോടതിയിൽ. കെ.എസ്.ഇ.ബി ജീവനക്കാരനായ ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടിയാണ് എം.എല്‍.എ ആലപ്പുഴ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ആലപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പ്രതിഭ ഹരി 10 വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു.ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നതും ഉള്‍പ്പടെയുള്ള പരാതികളാണ് പ്രതിഭ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മകനെ തനിക്ക് വിട്ടു നൽകി വിവാഹ മോചനം നൽകണം എന്നാണ് എം എൽ എ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജ്ജിയിൽ ഇന്ന് നടത്തിയ കൗണ്‍സിലിംഗില്‍ ഭര്‍ത്താവ് ഹരി പങ്കെടുത്തിരുന്നുവെങ്കിലും കൗൺസിൽ പരാജയപ്പെട്ടു. അടുത്ത മാസം വീണ്ടും കൗണ്‍സിലിംഗ് നടക്കും.

പ്രതിഭാഹരി കുട്ടനാട്ടിലെ തകഴി സ്വദേശിയാണ്. ഇതേ നാട്ടുകാരനാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഹരി. പ്രതിഭ മുമ്പ് തകഴി പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read more about:
EDITORS PICK
SPONSORED