ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ രമേശ് ചെന്നിത്തലയെ അപമാനിച്ചതിന് പിന്നിൽ ?

Pavithra Janardhanan January 14, 2018

തിരുവനന്തപുരം: സഹോദരന്റെ മരണത്തിനു പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ ചെന്നിത്തലയെ മുന്‍ അവതാരകനെ ഉപയോഗിച്ച്‌ കൈരളി ചാനല്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ സൈബര്‍ നേതാക്കള്‍ പറയുന്നത്.

(ഫേസ്ബുക്കിൽ നിന്നും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ)കൈരളി ടിവിയിലെ ആങ്കർ ഓൺ വീൽസ് പരിപാടിയുടെ  മുന്‍ അവതാരകനും ക്യാമറാമാനുമായ ആൻഡേഴ്‌സൺ എഡ്വേർഡ് ആണ് സമരപന്തലിൽ എത്തിയ പ്രതിപക്ഷ നേതാവിന് നേരെ തട്ടികയറിയത്.

ശ്രീജിത്തിന്റെ സമരത്തിന് ആധാരമായ പോലീസ് കസ്റ്റഡി മരണം നടക്കുമ്പോൾ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നു എന്ന് പറഞ്ഞ് ഇയാൾ തട്ടിക്കയറുകയായിരുന്നു.

ramesh chennithala visited sreejith

ചെന്നിത്തലയെ കണ്ടം വഴി ഓടിച്ച് ശ്രീജിത്തിന്റെ കൂട്ടുകാർ ..

Posted by FalconPost.in on Saturday, January 13, 2018

വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നും മകളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്ത പിതാവിനെ വീട്ടില്‍ കയറി കാല്‍ തല്ലിയൊടിച്ച കേസില്‍ പ്രതിയാണ് ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ് എന്നും പറയുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ മുസ്ലിം പള്ളിയുടെ സമീപമുള്ള വസതിയിലാണ് അതിക്രമം നടത്തിയത്. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് ഒഴിവാക്കാന്‍ ആന്‍ഡേഴ്സണ്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നിത്തലയുടെ ചില അടുപ്പക്കാര്‍ കേസ് എടുക്കണം എന്നതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെയാണ് ആന്‍ഡേഴ്സണ്‍ ചെന്നിത്തല വിരുദ്ധനായി മാറിയതെന്നും കോണ്‍ഗ്രസ് അനുകൂലികള്‍ പറയുന്നു.

2015 മെയ് മുതലാണ് ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. അയൽക്കാരിയായ യുവതിയുമായി സഹോദരൻ ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പൊലീസിന്റെ കൊടും ക്രൂരതയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പരേതനായ ശ്രീധരൻ-രമണി എന്നിവരുടെ മൂന്നു ആൺമക്കളിൽ എറ്റവും ഇളയവനായിരുന്നു കൊല്ലപ്പെട്ട ശ്രീജിവ്.

Read more about:
EDITORS PICK
SPONSORED