വെളിച്ചെണ്ണ നല്ല കൊളസ്‌ട്രോൾ വർദ്ദിപ്പിക്കുമോ..?

Pavithra Janardhanan January 15, 2018

നാല് ആഴ്ചയിലെ വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കുവാൻ സഹായിക്കുമെന്ന് അടുത്തിടെയുള്ള ഒരു പഠനം കണ്ടെത്തി. കാമ്ബ്രിഡ്ജ് സർവകലാശാ ലയിലെ ഗവേഷകരായ കേ-ടീ ഖായും പ്രൊഫസർ നിതാ ഫോർവിയും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ഇതിനായി ഇവർ ഹൃദയസംബന്ധമായ പ്രയാസങ്ങളോ പ്രമേഹമോ ഉള്ള 50 നും 75 നും ഇടയിലുള്ള 94 വോളണ്ടിയർമാരെ തെരെഞ്ഞെടുത്തു. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു.

ഇവർക്ക് ഓരോ ദിവസവും 50 ഗ്രാം അല്ലെങ്കിൽ മൂന്നു ടേബിൾസ്പൂൺ വെളിച്ചെണ്ണ, ഒലിവ് ഓയിൽ അല്ലെങ്കിൽ ഉപ്പില്ലാത്ത വെണ്ണ എന്നിവ കഴിക്കാൻ കൊടുത്തു.നാലു ആഴ്ച അവർ അങ്ങനെ പിന്തുടർന്നു.

ഇത് പതിവായി കഴിക്കുന്നത് എങ്ങനെയാണ് വോളന്റിയർമാരുടെ കൊളസ്ട്രോളിൻറെ ലെവലിനെ ബാധിക്കുന്നത് എന്ന് അവർ വിശകലനം ചെയ്തു.”ചീത്ത കൊളസ്ട്രോൾ” എന്നറിയപ്പെടുന്ന എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് 10 ശതമാനം വെട്ടിക്കുറച്ചുവെന്ന് അവർക്ക് കണ്ടെത്താനായി.

ഒലിവ് ഓയിൽ കഴിച്ചവർക്ക് എൽ.ഡി.എൽ അളവ് കുറയുകയും എച്ച്.ഡി.എൽ കൊളസ്ട്രോളിൻറെ അളവ് അഞ്ച് ശതമാനം വർദ്ധിക്കുകയും ചെയ്തു. ഇത് നല്ല കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്നു.

അതേസമയം, വെളിച്ചെണ്ണ കഴിച്ച പങ്കാളികൾ എച്ച്ഡിഎൽ(നല്ല കൊളസ്‌ട്രോൾ ) അളവിൽ 15 ശതമാനം ശരാശരി വർദ്ധിച്ചു.

Read more about:
EDITORS PICK
SPONSORED