ഹ​രി​യാ​ന​യി​ൽ നാ​ടോ​ടി ഗാ​യി​ക​യെ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി

Pavithra Janardhanan January 19, 2018

റോ​ഹ്ത്ത​ക്: ഹ​രി​യാ​ന​യി​ൽ നാ​ടോ​ടി ഗാ​യി​ക​യെ ക​ഴു​ത്ത​റു​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.ഹ​രി​യാ​ൻ​വി ഗാ​യി​ക മ​മ​താ ശ​ർ​മ​യാ​ണ് (40) കൊ​ല്ല​പ്പെ​ട്ട​ത്. റോ​ഹ്ത്ത​ക് ജി​ല്ല​യി​ലെ ബ​നി​യാ​നി ജി​ല്ല‍​യി​ൽ ​വ്യാ​ഴാ​ഴ്ചയാണ് സം​ഭ​വം.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ മ​മ​താ ശ​ർ​മ​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നെ​ന്ന് മ​ക​ൻ ഭാ​ര​ത് പ​റ​ഞ്ഞു. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മോ​ഹി​ത് കു​മാ​റി​നൊ​പ്പം ഗൊ​ഹാ​ന​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ​പോ​യത്തിനു ശേഷം മ​മ​താ ശ​ർ​മ പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​ന്‍റെ സ​മീ​പ ഗ്രാ​മ​മാ​യ ബ​നി​യാ​നി​യി​ൽ കു​റ്റി​ക്കാ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മമത ശർമയെ കാണാതാകുന്നത്.അന്ന് സ്വിച്ച് ഓഫായ അവരുടെ ഫോൺ തിങ്കളാഴ്ച റിങ് ചെയ്തിരുന്നതായി മകൻ ഭാരത് പറഞ്ഞു.ഉടൻ പോലീസിനെ വിവരമറിയിച്ചിരുന്നെങ്കിലും അവർ അത് കാര്യമാക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഒരാഴ്ചയായി മമത ശർമയെ കാണാതായിട്ട് ,കേസ് നല്ല രീതിയിൽ അന്വേഷിച്ചിരുന്നെങ്കിൽ അവരെ കണ്ടുപിടിക്കാമായിരുന്നുവെന്നും കുടുംബം കുറ്റപ്പെടുത്തി.ഇന്നലെ വൈകുന്നേരമാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ഒക്ടോബറിലും ഹരിയാനയിൽ മറ്റൊരു നാടോടി ഗായികയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.പാനിപട്ടിലെ പ്രകടനത്തിന് ശേഷം ദൽഹിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോയായിരുന്നു ഹർഷിത ദഹിയ എന്ന ഇരുപത്തിരണ്ടുകാരി വെടിയേറ്റ് കൊല്ലപ്പെട്ടത്.

Read more about:
EDITORS PICK
SPONSORED