കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്തി

Pavithra Janardhanan January 19, 2018

കണ്ണൂർ: കൂത്തുപറമ്പ് കണ്ണവത്തു ആർ എസ് എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ വെട്ടി ക്കൊന്നു. കാക്കയങ്ങാട് ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥി ശ്യാം പ്രസാദ് ആണ് മരിച്ചത്. തല ശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപമാണു സംഭവം. ആര്‍എസ്എസ് കണ്ണവം പതിനേഴാംമൈല്‍ ശാഖ മുഖ്യശിക്ഷക് ആണ് ശ്യാമപ്രസാദ്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖം മൂടി ധരിച്ച സംഘമാണ് വെട്ടിയത്. കൊലക്കു പിന്നില്‍ എന്‍ഡിഎഫ് ആണെന്ന് ബിജെപി ആരോപിച്ചു.വെട്ടേറ്റ ശ്യാംപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ വരാന്തയില്‍ വെച്ച്‌ വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് യുവാവ് മരിച്ചത്. മൃതദേഹം കൂത്തുപറമ്ബ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെട്ടേറ്റ ശ്യാമിനെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്.സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.മൂന്നു പേരാണു സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പിന്നീട് കാറില്‍ത്തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം:നാല് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ

Read more about:
RELATED POSTS
EDITORS PICK
SPONSORED