വിവാഹമോചനം: തന്റെ ഭാഗം വിശദീകരിച്ച് കായംകുളം എം എൽ എ പ്രതിഭ ഹരി രംഗത്ത്

Pavithra Janardhanan January 19, 2018

കൊച്ചി: കായംകുളം എംഎല്‍എ പ്രതിഭ ഹരി വിവാഹമോചനം തേടി കോടതിയെ സമീപിച്ചതു മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു.ഇതുസംബന്ധിച്ച് തന്റെ ഭാഗം വിശദീകരിച്ച് പ്രതിഭാ ഹരി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം എൽ എ ആദ്യമായി പ്രതികരിച്ചത്.പ്രതിഭാ ഹരിയെന്ന തന്റെ ഫേസ്ബുക് പേജിലെ പേര് അഡ്വ. യു. പ്രതിഭ എന്നാക്കി മാറ്റിയിട്ടുണ്ട്.

പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാൻ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപ് ഞാൻ മനസ്സിൽ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയിൽ ഞാൻ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതി.കഴിഞ്ഞ 10 വർഷമായി എന്റെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനുമായാണ് ഞാൻ താമസിക്കന്നത്. എനിക്കും Mr. ഹരിക്കും ഞങ്ങൾ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാൾ ജനപ്രതിനിധി ആയി എന്നത് കൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പാടില്ല എന്ന പിന്തിരിപ്പൻ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവു ചെയ്ത് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്. ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്.മാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുത്. കാരണം ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പംജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല ഞാൻ.. 10 വർഷമായി രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്. ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാൻ .. മകൻ എന്നും രണ്ടു പേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാൻ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത് ..കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ് ..

 

 

കായംകുളം എം.എൽ.എ പ്രതിഭാഹരി വിവാഹമോചനം തേടി കോടതിയിൽ

Read more about:
RELATED POSTS
EDITORS PICK
SPONSORED