രഞ്ജിത്തിന്റെ പുതിയ സിനിമയിൽ മമ്മൂട്ടി അല്ല മോഹൻലാൽ!

Pavithra Janardhanan January 20, 2018

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിൽ മമ്മൂട്ടി അല്ല മോഹൻലാൽ. ബിലാത്തിക്കഥയിൽ പ്രാദാന്യമുള്ള അതിഥി താരമായാണ് മോഹൻലാൽ എത്തുന്നത്. എന്നാൽ പ്രാധാന്യമുള്ള അതിഥി താരമായി മമ്മൂട്ടി എത്തുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു.എന്നാല്‍ മമ്മൂക്ക ചിത്രത്തിലില്ല, പകരം മോഹൻലാൽ അതിഥി താരമായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മാർച്ച് ഒന്നിനാണ് ചിത്രീകരണമാരംഭിക്കുക. ലണ്ടനിൽ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിനായി പത്ത് ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.മഹാസുബൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ബിലാത്തിക്കഥയിൽ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജും അനു സിതാരയുമാണ് നായകനും നായികയും.

സേതുവിന്റെതാണ് സ്‌ക്രിപ്റ്റ്. ഇക്കൊല്ലം മോഹൻലാൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ അതിഥി വേഷമായിരിക്കുമിത്.ബോക്‌സോഫീസില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ പുത്തന്‍ പണം എന്ന ചിത്രത്തിന് ശേഷമാണ് രഞ്ജിത്ത് ബിലാത്തിക്കഥ പറയാന്‍ ലണ്ടനിലേക്ക് പറന്നത്. കടല്‍ കടന്ന് മാത്തുക്കുട്ടി എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കുകയും ഒടുവില്‍ പ്രേക്ഷകരുടെ കാഴ്ചപപ്പടിനെ വിമര്‍ശിക്കുകയും ചെയ്ത രഞ്ജിത്ത് പുത്തന്‍ പണത്തെക്കുറിച്ചു പ്രതികരിച്ചില്ല. മിനിസ്‌ക്രീനിലെത്തുമ്പോള്‍ കടല്‍ കടന്ന് മാത്തുക്കുട്ടി വാഴ്ത്തപ്പെടും എന്ന് പറഞ്ഞായിരുന്നു രഞ്ജിത്ത് അന്ന് തടിതപ്പിയത്. അതിനു ശേഷം ഇറങ്ങിയ ലോഹവും, ലീലയുമൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയ രഞ്ജിത്ത് സിനിമകളാണ്.

Read more about:
EDITORS PICK
SPONSORED