“ആ യുവാവിന്റെ മരണം എന്റെ ഉറക്കം കെടുത്തുന്നു”: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ടോവിനോ

Pavithra Janardhanan January 20, 2018

ആ യുവാവിന്റെ മരണം എന്റെ ഉറക്കം കെടുത്തുന്നു, കണ്ണൂരില്‍ കൊല്ലപ്പെട്ട ശ്യാമിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ ടോവിനോ തോമസ്.

 

I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise.
ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ,
ഈ യുവാവിന്റ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു .
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ?
മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു .
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു .
തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !

കാക്കയങ്ങാട് ഐ ടി ഐ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ ദുഃഖമറിയിച്ച് ആണ് നടന്‍ ടൊവിനോ തോമസ് ഇങ്ങനെ കുറിച്ചത്. കൊല്ലപ്പെട്ട ശ്യാമ പ്രസാദുമായി ഒരുമിച്ചുള്ള സെല്‍ഫി ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചാണ് ടോവിനോ ഇങ്ങനെ കുറിച്ചത്.

 

Read more about:
RELATED POSTS
EDITORS PICK
SPONSORED