ചര്‍ച്ചയ്ക്കുള്ള വേദിയെങ്കില്‍ ഓഡിയോ ലോഞ്ച് എന്നു പറഞ്ഞ് ക്ഷണിച്ചു വരുത്തിയതെന്തിനെന്ന് വിജയ് സേതുപതി

Pavithra Janardhanan January 20, 2018

ശക്തമായ നിലപാടുകൾകൊണ്ടു മാത്രമല്ല ആരാധകരോടുള്ള കരുണയും വിനയവുമൊക്കെ കൊണ്ട് തന്നെ എന്നും പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. എന്നാൽ മോശമായ കാര്യങ്ങളോട് എതിർക്കാനും ഈ താരത്തിന് മടിയില്ല. അത്തരമൊരു വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍മാതാക്കളുടെ സംഘടനയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയായപ്പോൾ വേദി വിട്ട് ഇറങ്ങി പോകുന്ന വിജയ് സേതുപതിയാണ് വിഡിയോയിൽ.

വീഡിയോ കാണാം

ഇതൊരു ഓഡിയോ ലോഞ്ച് ആണോ. ചര്‍ച്ചയ്ക്കുള്ള വേദിയെങ്കില്‍ ഓഡിയോ ലോഞ്ച് എന്നു പറഞ്ഞ് എല്ലാവരെയും ക്ഷണിച്ചുവരുത്തിയതെന്തിനെന്ന് മനസ്സിലാകുന്നില്ല എന്നു പറഞ്ഞ് വേദി വിട്ടിറങ്ങൊനരുങ്ങുകയായാരുന്നു താരം.

Read more about:
EDITORS PICK
SPONSORED