പെറ്റിക്കേസ് ചാര്‍ജ്ജ് ചെയ്യേണ്ട സ്ഥാനത്ത് മര്‍ദ്ദനവും ചീത്തവിളിയും; ആലപ്പുഴ പോലീസ് ജനം ടിവി എഡിറ്ററെ നേരിട്ടത് ക്രൂരമായി

Pavithra Janardhanan January 21, 2018

കൊച്ചി: ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സ്വകാര്യചാനലിലെ വിഷ്വല്‍ എഡിറ്ററെ മര്‍ദ്ദിക്കുകയും അസംഭ്യം പറയുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടിയില്ല. ജനം ടീവിയിലെ വിഷ്വല്‍ എഡിറ്റര്‍ ആയ അഭിലാഷിനെയാണ് ആലപ്പുഴ കുത്തിയതോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്. കഴിഞ്ഞ ആഴ്ചയാഴ്ചയാണ് സംഭവം. ആലപ്പുഴയില്‍ നിന്നും കൊച്ചി ഓഫീസിലേക്കു വരികയായിരുന്ന അഭിലാഷിനാണ് ഈ ദുരനുഭവം ഉണ്ടായത്. വാഹനപരിശോധനക്കായി അഭിലാഷിനോട് വാഹനംനിര്‍ത്താന്‍ ആവശ്യപ്പെട്ടു.  എന്നാല്‍ സിഗ്‌നലായതിനാല്‍ തൊട്ട് മുന്നിലേക്ക് ബൈക്ക് മാറ്റി നിര്‍ത്തിയതാണ് പോലീസ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് കേവലം പെറ്റിക്കേസ് മാത്രം ചാര്‍ജ്ജ് ചെയ്യേണ്ട കേസില്‍ കുത്തിയതോട് എസ്‌ഐ മധു വാഹനം പിടിച്ചെടുത്ത് സ്റ്റേഷനില്‍ കൊണ്ടു പോവുകയായിരുന്നു.

എന്നാല്‍ ബൈക്ക് തിരികെ ലഭിക്കാന്‍ സ്റ്റേഷനില്‍ എത്തിയ അഭിലാഷിനെ ബിനു എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കഴുത്തിന് പിറകില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്നാല്‍ജനം ടിവിയിലാണ് ജോലി എന്ന് കൂടി പറഞ്ഞതോടെ വൈകിട്ട് 6 മണി മുതല്‍ രാത്രി 10 മണി വരെ സ്റ്റേഷനില്‍ പിടിച്ചു വെച്ചു. സംഭവത്തില്‍ ഡിജിപി, ആലപ്പുഴ എസ്പി, ചേര്‍ത്തല ഡിവൈഎസ്പി, കുത്തിയതോട് സിഐ തുടങ്ങിയവര്‍ക്ക് സംഭവ ദിവസം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ജനം ടിവി ജീവനക്കാര്‍.

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED