കൊ​ച്ചി​യി​ൽ ബ്ലാസ്റ്റേഴ്സിന് വീ​ണ്ടും തോൽവി

Pavithra Janardhanan January 22, 2018

കൊ​ച്ചി: കൊ​ച്ചി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും തോ​റ്റു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ​യോ​ട് ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഹോം ​ഗ്രൗ​ണ്ടി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 77-ാം മി​നി​റ്റി​ൽ എ​ഡു ബേ​ഡി​യ​യാ​ണ് ഗോ​വ​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ൾ നേ​ടി​യ​ത്.

ഗോള്‍ വീണതോടെ വിറച്ചുപോയ ബ്ലാസ്റ്റേഴ്സ് പതറിയാണ് ആദ്യ മിനിറ്റുകളില്‍ കളിച്ചത്. എന്നാല്‍ 29ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോളെത്തി. കട്ടിമണിയുടെ ഷോട്ട് വെസ് ബ്രൗണ്‍ ഹെഡ് ചെയ്തു. പന്തു ലഭിച്ച സിയാം ഹംഗല്‍ ഹെഡ്ഡറിലൂടെ തന്നെ വിനീതിന് വഴിയൊരുക്കി. പന്തുമായി ഗോവന്‍ പ്രതിരോധത്തിന് സാധ്യതകള്‍ നല്‍കാതെ മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചിട്ടു.

കോര്‍ണര്‍ കിക്കെടുത്ത ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് പന്ത് എഡു ബേഡിയയിലെത്തിക്കുന്നു. പന്ത് ഭംഗിയായി ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ച ബേഡിയ ഗോവയെ വീണ്ടും മുന്നിലെത്തിച്ചു.

Read more about:
EDITORS PICK
SPONSORED