അമിത വണ്ണവും വയറും കുറക്കാൻ ചെയ്യേണ്ടതിത്രമാത്രം!

Pavithra Janardhanan January 23, 2018

അമിത വണ്ണവും വയറും ഇന്നത്തെ കാലത്ത് പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മാനസികമായും ശാരീരികമായും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ കൂടി ചേര്‍ത്താല്‍ മതി.

എന്തൊക്കെ കാര്യങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ അത് കൊണ്ട് തടിയും വയറും കുറക്കാം എന്ന് നോക്കാം. ഒതുങ്ങിയ വയറും അരക്കെട്ടും കൈപ്പിടിയിലൊതുക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ തടി കൂട്ടുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ അത് തടിയും വയറും കുറക്കാന്‍ സഹായിക്കും എന്ന് നോക്കാം.

പച്ചവെളുത്തുള്ളി തിന്നുന്നതും വയറും തടിയും കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഒരു പച്ച വെളുത്തുള്ളി ഉപ്പും കൂട്ടി കഴിക്കുന്നത് കൊണ്ട് വയറു കുറക്കുന്നു. അടി വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാം ഇതിലൂടെ.

ഉപ്പ് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഉപ്പുപയോഗിക്കുന്നതിനു മുന്‍പ് ഉപ്പിന് പകരം വെക്കുന്ന മസാലകളോ മറ്റോ ചേര്‍ക്കാം. ഇത് കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നു. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുകയും കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പഞ്ചസാര ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് തടി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ മധുരത്തിന് പകരം തേന്‍ ഉപയോഗിക്കാവുന്നതാണ്.

കറുവപ്പട്ട സ്ഥിരമായി ഉപയോഗിക്കാം. ഇത് പ്രമേഹത്തിന് ഉത്തമ പരിഹാരമാണ്. മാത്രമല്ല ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും കറുവപ്പട്ട സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിലും വെള്ളത്തിലും കറുവപ്പട്ട ഉപയോഗിക്കുന്നത് നല്ലതാണ്.

നട്‌സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. നട്‌സ് ശീലമാക്കുന്നത് വയറ്റില്‍ അടിഞ്ഞ് കൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തില്‍ നട്‌സ് ഇടക്കിടക്ക് ശീലമാക്കാം.

ആവക്കാഡോ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതെന്ന് പലര്‍ക്കും അറിയില്ല. ഇത് നല്ല കൊഴുപ്പ് നല്‍കുന്നതാണ്. വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഓറഞ്ചിലുള്ള വിറ്റാമിന്‍ സി ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയാന്‍ സഹായിക്കുന്നു.

Read more about:
EDITORS PICK
SPONSORED