#FirstReview ‘അന്തസ്സും അഭിമാനവും’ ഉയര്‍ത്തിപിടിച്ച് ‘പത്മാവത്’; റിവ്യൂ വായിക്കാം

News Desk January 25, 2018

വിവാദങ്ങള്‍ കത്തിനില്‍ക്കെ ‘പത്മാവത്’ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രാജ് പുത് രാജാവ് രത്തന്‍ സിങ് (ഷാഹിദ് കപൂര്‍) അധിനിവേശത്തിനെത്തിയ അലാവുദ്ദീന്‍ ഖില്‍ജി (രണ്‍വീര്‍) പിന്നെ ഭാരതീയ സ്ത്രീയായും ഭാര്യയായും വരുന്ന രാജകുമാരി പത്മാവതി നിറഞ്ഞാടുന്നത് വികാരങ്ങളുടെ നെറുകയിലാണ്.

പക്ഷേ രജപുത്ര സമുദായത്തിനെ ചിത്രം മുറിവേല്‍പ്പിക്കുകയോ അഭിമാന ക്ഷതമേല്‍പ്പിക്കുകയോ ചെയ്തിട്ടില്ല മറിച്ച് ചിത്രം രജ്പുത്ര സമുദായത്തിന്റെ യശ്ശസും പ്രൗഡിയും ഉയര്‍ത്തിയിരിക്കുകയാണ് ചിത്രത്തില്‍. പത്മാവതിയുടെ ജീവിതവും മരണവും മാണ് ചിത്രം പറയുന്നത്. അന്തസ്സ് അഭിമാനം ഇതുരണ്ടും മുറുകെ പിടിച്ച പത്മാവതിയെയയാണ് ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഇടവേള വരെ സിനിമ മെല്ലെ ഒഴുകി പിന്നീട് യുദ്ധം മൂര്‍ച്ചിക്കുന്നപ്പോലെ രണ്ടാം പകുതിയില്‍ കത്തി കയറി നില്‍ക്കുന്ന പത്മാവതി തീര്‍ത്തും സഞ്ജയ് ലീല ബന്‍സാലിയുടെ കരിയറിലെ വമ്പന്‍ഹിറ്റ് തന്നെയായി മാറുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. പത്മാവതിയായി ദീപിക പദുകോണ്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ഷാഹിദ് കപൂറും തന്റെ വേഷം ഭംഗിയാക്കി. എന്നാല്‍ എടുത്ത് പറയേണ്ടത് റണ്‍വീര്‍ അവതരിപ്പിച്ച അലാവുദ്ദീന്‍ ഖില്‍ജി എന്ന വില്ലന്‍ വേഷമാണ്. ചിത്രം പ്രതീക്ഷകള്‍ക്ക് മുകളില്‍ നിര്‍ത്താന്‍ എല്ലാവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ദൃശ്യഭംഗിയും പശ്ചാത്തല സംഗീതവും എടുത്തു പറയണ്ടതാണ്. കൂടാതെ ദീപികയുടെ മേയ്ക്ക് ഓവറും കിടിലോല്‍കിടിലന്‍ തന്നെ.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി 20 കിലോയോളം വരുന്ന സ്വര്‍ണാഭരങ്ങളാണ് ദീപിക പദുകോണ്‍ ധരിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ഇതിന് ഏകദേശം 11.79 കോടി രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. ഈ 20 കിലോഗ്രാം സ്വര്‍ണാഭരണം നിര്‍മ്മിക്കാന്‍വേണ്ടി 400 കിലോ സ്വര്‍ണം ഉപയോഗിച്ചെന്നാണ് സൂചന.

സഞ്ജയ് ലീല ബന്‍സാലി അണിയിച്ചൊരുക്കിയ പത്മാവതില്‍ റാണി പത്മിനി എന്ന രാജകുമാരിയായി ദീപിക പ്രേക്ഷകമനം കീഴടക്കും. പതിമൂന്നാം നൂറ്റാണ്ടിലെ രജപുത്ര രാജാവായിരുന്ന രത്തന്‍സെന്നിന്റെ ഭാര്യയാണ് റാണി പത്മിനി. വിവാഹസമ്മാനമായി നിലവറയില്‍ കരുതിയിരുന്ന അമൂല്യമായ സ്വര്‍ണാഭരണങ്ങളാണ് രത്തന്‍സെന്‍, റാണി പത്മിനിക്ക് നല്‍കിയത്. ഈ ആഭരണങ്ങള്‍, ചരിത്രകൃതിയിലെ വിവരണത്തിന് അനുസൃതമായി സിനിമയ്ക്കുവേണ്ടി പുനഃസൃഷ്ടിക്കുകയായിരുന്നു.

ദില്ലി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി, റാണി പത്മിനിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകുകയും അവരെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ഇത് തങ്ങളുടെ ചരിത്രത്തെ വളച്ചൊടിച്ച് വികൃതമാക്കുകയാണെന്നാണ് രജപുത്രസമൂഹത്തിന്റെ ആക്ഷേപം. ഇതേത്തുടര്‍ന്ന് സെന്‍സര്‍ഷിപ്പില്‍ ഉള്‍പ്പടെ ചിത്രം ഏറെ വിവാദമായിരുന്നു. ഒടുവില്‍ ചിത്രം നിരോധിക്കണമെന്ന ഹര്‍ജികളെല്ലാം സുപ്രീംകോടതി തള്ളിയതോടെയാണ്, പത്മാവത് റിലീസിനെത്തിയത്‌.

Read more about:
RELATED POSTS
EDITORS PICK