ധോണിയുടെ ആ റെക്കോര്‍ഡ് ഇനി കോഹ്ലിയ്ക്ക്‌!

News Desk January 27, 2018

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ൽ മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി. ടെ​സ്റ്റി​ൽ നാ​യ​ക​നെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടു​ന്ന ക​ളി​ക്കാ​ര​നെ​ന്ന നേ​ട്ട​മാ​ണ് കോ​ഹ്ലി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

ധോ​ണി​യു​ടെ 3454 റ​ണ്‍​സ് എ​ന്ന നേ​ട്ടം മൂ​ന്നാം ടെ​സ്റ്റി​ൽ 39 റ​ണ്‍​സ് നേ​ടി​യ​പ്പോ​ൾ കോ​ഹ്ലി പി​ന്നി​ട്ടു. ധോ​ണി​യു​ടെ നേ​ട്ടം 60 ടെ​സ്റ്റി​ൽ​നി​ന്നാ​യി​രു​ന്നെ​ങ്കി​ൽ വെ​റും 35 ടെ​സ്റ്റി​ൽ​നി​ന്നാ​ണ് കോ​ഹ്ലി​യു​ടെ നേ​ട്ടം. ധോ​ണി​ക്കു മു​ന്പ് 47 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 3449 റ​ണ്‍​സ് നേ​ടി​യ സു​നി​ൽ ഗ​വാ​സ്ക​റു​ടെ പേ​രി​ലാ​യി​രു​ന്നു റി​ക്കാ​ർ​ഡ്.

മു​ഹ​മ്മ​ദ് അ​സ​റു​ദീ​ൻ(47 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 2856 റ​ണ്‍​സ്), സൗ​ര​വ് ഗാം​ഗു​ലി(49 ടെ​സ്റ്റു​ക​ളി​ൽ​നി​ന്ന് 2561 റ​ണ്‍​സ്) എ​ന്നി​വ​രാ​ണ് കോ​ഹ്ലി​ക്കും ധോ​ണി​ക്കും ഗ​വാ​സ്ക​റി​നും പി​ന്നി​ൽ.

Read more about:
EDITORS PICK
SPONSORED