‘സ്ട്രീറ്റ്‌ ലൈറ്റ്‌സ്’ അണയുമ്പോള്‍; റിവ്യൂ വായിക്കാം

News Desk January 27, 2018

പുലര്‍ച്ചെ അതിസമ്പന്നനായ വ്യാവസായിയുടെ വീട്ടില്‍ നടക്കുന്ന മോഷണമാത്തൊടെയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് മൂവി തുടങ്ങുന്നത്. കളളപ്പണം കൊണ്ട് വാങ്ങിയ അഞ്ചു കോടിരൂപയുടെ ഡയമണ്ട് നെക്ക്‌ളസ് കൊച്ചിക്കാരായ സച്ചിയും രാജുവും ഒരു തമിഴനും കൂടി മോഷ്ടിക്കുന്നു. ഈ കേസ് അന്വേഷിച്ചിറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ജയിംസ്. എന്നാല്‍ ഈ കേസിലെ പ്രതികളെ പിടികൂടുക എന്നത് മാത്രമല്ല മമ്മൂട്ടി അവതരിപ്പിക്കുന്ന ജയിംസിന്റെ ലക്ഷ്യം. ഇത് മാത്രമല്ല സിനിമ കൈകാര്യം ചെയ്യുന്നത് കളളന്‍മാര്‍ ഡയമണ്ട് വിറ്റ് കാശാക്കാന്‍ നടക്കുമ്പോള്‍ അവരെ പിടിക്കാന്‍ പോലീസ് പരക്കം പായുമ്പോള്‍ ഇതിനിടയില്‍ പിറന്നാളിന് പുത്തന്‍ ബാഗും ഉടുപ്പും വാങ്ങി സ്‌കൂളില്‍ പോകാന്‍ കഷ്ടപ്പെടുന്ന മണിയെയും. മണിയുടെ അയല്‍വാസി രമ്യയുടെയും സൗബിന്റെയും പ്രണയവും സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ വെട്ടത്തില്‍ നിറഞ്ഞാടുന്നു.

ഒരു ദിവസം പുലര്‍ച്ചെ തുടങ്ങി രാത്രി അവസാനിക്കുന്ന കഥ പറയുന്ന ഷാംദത്ത് ചിത്രം പക്ഷേ പ്രേക്ഷകന്റെ ക്ഷമ ഇടയ്ക്കിടയ്ക്ക് പരിക്ഷിക്കുന്നു. സ്ഥിരം കണ്ടു മടുത്ത ക്ലീഷേ സ്വഭാവമുളള കഥ ഇഴച്ചിലിന്റെ ഘോഷയാത്രയാണ് സമ്മാനിക്കുന്നത്. ആദ്യ പകുതി മെല്ലെ നീണ്ടുമ്പോള്‍ പ്രേക്ഷകനെ ത്രില്ലടിപ്പിച്ചൊരു ഇടവേള പിന്നീട് സിനിമ വേഗത കൈവരിക്കുന്നു.

ചിത്രം മാസ്സും ക്ലാസുംമല്ല ഇതിന് നടുവില്‍ നില്‍ക്കുന്ന ചിത്രമാണ്. പോലീസ് ഓഫീസറായി യൂണിഫോം ഇല്ലാതെയാണ് മമ്മൂട്ടി ചിത്രത്തില്‍ ഉളളത്. ജയിംസായി മെഗാസ്റ്റാര്‍ മികച്ച അഭിനയം കാഴ്ചവെച്ചു. നായികയില്ല എന്ന പ്രത്യേകതയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സൗബിന്‍ ചിരിപ്പിച്ചും റൊമാന്‍സ് കാട്ടിയും പ്രേക്ഷകരെ കൈയ്യിലെടുത്തു.ധര്‍മജനും ഹരീഷും ഇറക്കിയ നമ്പറുകള്‍ ചീറ്റിപോയ ചിരിപ്പടക്കമായി മാറി.

മുരുകനായി എത്തിയ സ്റ്റന്‍ഡ് ശിവയും മികച്ചു നിന്നു. ഫവാസിന്റെ തിരക്കഥയുടെ അഭാവം ചിത്രത്തിലുടനീളം പ്രകടമാണ്. ഛായാഗ്രഹണം ചെയ്ത സാദത്ത് ഒരോ സീനും മനോഹരമാക്കി.ആദര്‍ശ് എബ്രഹാമിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സ്ട്രീറ്റ്‌ലൈറ്റിസിന്റെ മൂഡിനനുസരിച്ച് നില്‍ക്കുന്നു. ഷാംദത്തിന്റെ സംവിധാനം ഒന്നിന്നൊന്ന മെച്ചം.

ചിത്രം കോമഡിയും ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ ഒരു ഡാര്‍ക്ക് ത്രില്ലര്‍ മൂവിയാണ്. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന്റെ ഹാങ് ഓവറില്‍ ചിത്രം കാണാന്‍ പോയാല്‍ ഒരു പക്ഷേ സ്ട്രീറ്റ്‌ലൈറ്റ്‌സ് നിങ്ങളെ ഇരുട്ടിലാക്കിയേക്കാം. അമിതപ്രതീക്ഷയില്ലാതെ പോയാല്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചെറിയ സിനിമയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്.

Read more about:
RELATED POSTS
EDITORS PICK