കൗമാര ലോകകപ്പിൽ ഇന്ത്യ നാലാമതും ചാമ്പ്യൻമാർ

Pavithra Janardhanan February 3, 2018

ക്രൈ​സ്റ്റ്ച​ർ​ച്ച്: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ നാലാം കിരീടം നേടി. മഞ്ചോത്ത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. സ്കോർ: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).

ഇടംകൈയൻ ഓപ്പണർ മൻജോത് കർലയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരവുമായി. 102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു. ശുബ്മാൻ ഗിൽ (31), ക്യാപ്റ്റൻ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ജൊനാദൻ മെർലോ മാത്രമാണ് പൊരുതിയത്. മർലോയുടെ 76 റണ്‍സ് മികവിലാണ് ഓസീസ് മാന്യമായ സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശിവം മവി, കമലേഷ് നാഗർകോട്ടി, ഇഷാൻ പോറൽ, അൻകുൾ റോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് ലോകകപ്പിന്‍റെ താരമായത്.

ആദ്യമായി നാല് തവണ ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ ഇതോടെ നേടിയത്. ഓസ്ട്രേലിയയ്ക്കായി ബ്രയാന്റ് 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ എഡ്വേര്‍ഡ് 28 റണ്‍സെടുത്ത് പുറത്തായി. ഓസീസ് നായകന്‍ ജെയ്സണ്‍ സാംഗ 13 റണ്‍സിനാണ് പുറത്തായത്. പരം ഉപ്പല്‍ 34 റണ്‍സെടുത്തു. നഥാന്‍ മക്സീനി 23, വില്‍ സതര്‍ലാന്റ് 5, ബാക്സ്റ്റര്‍ ഹോള്‍ട്ട് 13 റണ്‍സെടുത്തു.

Read more about:
EDITORS PICK
SPONSORED