മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച പതിനേഴുകാരൻ പോലീസ് പിടിയിൽ

Pavithra Janardhanan February 4, 2018

കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മൂന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 17 വയസ്സുകാരൻ പിടിയിൽ. കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായത്. അതിക്രമത്തിൽ പരുക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുവായ 17 വയസ്സുകാരൻ 2 ദിവസം മുൻപാണ് പെൺകുഞ്ഞിന്റെ വീട്ടിൽ  എത്തിയത്. കുട്ടിയുടെ അമ്മ കുളിക്കാൻ പോയ സമയത്താണ് 17 വയസ്സുകാരൻ പെൺകുട്ടിയെ ഉപദ്രവിച്ചത്. കുളി കഴിഞ്ഞ്​ അമ്മ തിരിച്ച് വരുമ്പോൾ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്.

പിന്നാലെ 17കാരൻ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത 17 വയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.

Read more about:
EDITORS PICK
SPONSORED