സൗമ്യ വധക്കേസ്:പ്രതി ഗോവിന്ദ ചാമി ജയിൽ മാറ്റം വേണമെന്ന് വാദിക്കുന്നതിനു പിന്നിൽ..?

Pavithra Janardhanan February 5, 2018

സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ആകെ അസ്വസ്ഥനാണ്.ഗോവിന്ദ ചാമിയുടെ ആവശ്യം ഇപ്പോൾ ജയില്‍ മാറണമെന്നാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി. അവിടെനിന്നു തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ മാറ്റം വേണമെന്നാണ് ആവശ്യം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

മാനഭംഗത്തിനു വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ നിലനിര്‍ത്തുകയും ചെയ്തു. തന്നെ ഇപ്പോഴും ജയില്‍ജീവനക്കാരും സഹതടവുകാരും കൊലപ്പുള്ളിയെന്ന നിലയിലാണ് കാണുന്നതും പെരുമാറുന്നതുമെന്നാണ് ഗോവിന്ദച്ചാമിയുടെ പരാതി. കേരളത്തിനു വെളിയിലുള്ള ജയിലിലാണെങ്കില്‍ തന്നെപ്പറ്റി അറിവുണ്ടാകില്ലെന്നാണു ഗോവിന്ദച്ചാമിയുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ പോലീസുകാരുടെ ആക്ഷേപത്തിനു നിരന്തരം ഇരയാവുന്നു.

ഈ സാഹചര്യത്തിലാണ് ജയില്‍മാറ്റം ആഗ്രഹിക്കുന്നത്. കഴിക്കാന്‍ ബിരിയാണി വേണമെന്നു ജയില്‍ വാര്‍ഡനോട് ആവശ്യപ്പെട്ടപ്പോഴും ആക്ഷേപമായിരുന്നു മറുപടി. മാത്രമല്ല തന്നെക്കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുന്നതായും ഗോവിന്ദച്ചാമിക്കു പരാതിയുണ്ട്. കേരളത്തിനു പുറത്തേക്കു മാറ്റണമെന്നു ഗോവിന്ദച്ചാമി മുമ്പും ആവശ്യപ്പെട്ടിട്ടുണ്ട്.

Read more about:
EDITORS PICK
SPONSORED