ഹോം നേഴ്സ് ജോലിക്കായി ബഹ്റൈനിലെത്തി: ഒടുവിൽ മലയാളി യുവതിക്ക് സംഭവിച്ചത്??

Pavithra Janardhanan February 7, 2018

ബഹ്‌റൈൻ: മാൻപവർ ഏജൻസിയുടെ തടവിൽ കഴിഞ്ഞ മലയാളി യുവതിയെ രക്ഷപ്പെടുത്തി പോലീസ്.കോട്ടയം ജില്ലയിലെ 22 കാരിക്കാണ്​ ഈ ദുരനുഭവം ഉണ്ടായത്.മൂന്ന്​ മാസം മുമ്പ്​ മംഗലാപുരം സ്വദേശിയുടെ സഹായത്തിൽ​ ഹോം നഴ്​സ്​ വിസ ലഭിച്ച് ബഹ്​റൈനില്‍ എത്തിയ യുവതിയെ ബന്​ധുവിന്റേയും സാമൂഹിക പ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്നാണ് രക്ഷപ്പെടുത്താനായത്.ബഹ്​റൈനില്‍ എത്തിയ യുവതിയെ കാത്ത്​ അവരുടെ സഹോദരന്‍ കാത്ത്​ നിന്നെങ്കിലും വിസാ ഏജന്‍റ്​ കാണിക്കാതെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അതിനു ശേഷം​ ഏജന്‍റ് മാന്‍പവര്‍ ഏജന്‍സിക്ക്​ പണം വാങ്ങി യുവതിയെ കൈമാറി. ബലം പ്രയോഗിച്ച്‌​ പേപ്പറുകളില്‍ ഒപ്പിട്ടശേഷമായിരുന്നു തന്നെ കൈമാറിയതെന്ന് യുവതി പറയുന്നു​. എന്നാൽ വീട്ടുജോലിക്ക്​ അയച്ച യുവതിക്ക്​ അവിടെ കടുത്ത പീഡനം നേരിടേണ്ടി വന്നപ്പോള്‍ തനിക്ക്​ നാട്ടില്‍പോകണമെന്ന്​ മാന്‍പവര്‍ ഏജന്‍സിയോട്​ തുടര്‍ച്ചയായി ആവശ്യപ്പെട്ടു.

യുവതിയുടെ ആവശ്യം കേട്ട ഏജന്‍സിക്കാര്‍ യുവതിയെ ഒരു മുറിയിലടച്ചു. നാല് ദിവസത്തോളം യുവതിക്ക് ഭക്ഷണം പോലും നൽകിയില്ല. മാത്രമല്ല 1400 ദിനാര്‍ നല്‍കിയാലെ നാട്ടിലേക്ക്​ പോകാൻ അനുവദിക്കുകയുള്ളുവെന്ന് അറിയിച്ച ശേഷം സിം കാര്‍ഡും പാസ്​പോര്‍ട്ടും ബലമായി പിടിച്ചു വച്ചു .തുടർന്ന് വിവരം അറിഞ്ഞ്​ മാന്‍പവര്‍ ഏജന്‍സിയിലെത്തിയ സഹോദരൻ പോലീസിൽ കാര്യം അവതരിപ്പിക്കുകയും യുവതിയെ മോചിപ്പിക്കുകയു മായിരുന്നു.

Tags:
Read more about:
EDITORS PICK
SPONSORED