ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക് മാറുന്നു

News Desk February 8, 2018

കൊല്ലം: ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക് മാറുന്നു. ഇടുക്കി ജില്ലയിലെ അഞ്ച് ടവറുകളെ കേന്ദ്രീകരിച്ചാണ് 4ജി സേവനം രാജ്യത്തിലാദ്യമായി ബി.എസ്.എന്‍.എല്‍ നടപ്പിലാക്കുന്നത്. 4ജി സേവനം വേണമെന്ന് ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പദ്ധതിക്ക് ബി.എസ്.എന്‍.എല്‍ തുടക്കം കുറിച്ചിരിക്കുന്നത്.

ഉടുമ്പന്‍ ചോല ടൗണ്‍, കല്ലുപാലം, ചെമ്മാണൂര്‍, സേനാപതി എന്നീ ടവറുകളാണ് ആദ്യഘട്ടത്തില്‍ 4ജിയിലേക്ക് മാറ്റുന്നത്. രാജ്യത്ത് ആദ്യ ബി.എസ്.എന്‍.എല്‍ 4ജി സേവനം നടപ്പിലാക്കുക കേരളത്തിലായിരിക്കുമെന്ന് സി.എം.ഡി അനുപം ശ്രീവാസ്തവ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രാജ്യവ്യാപകമായി സേവനം ആരംഭിക്കുന്നതിന് പുതിയ സ്‌പെക്ട്രം ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വേണ്ടിവരും. ഇതിനായി സമര്‍പ്പിച്ച പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.കുറഞ്ഞ ചിലവില്‍ സേവനം ലഭ്യമാകാനാണ് സാധ്യത.

Tags:
Read more about:
EDITORS PICK
SPONSORED