വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാൽ കുടിച്ചാൽ..?

Pavithra Janardhanan February 8, 2018

പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ് വെളുത്തുളളി. പണ്ടുമുതൽ തന്നെ മുതിർന്ന ആളുകൾ പറയാറുണ്ട്. വെളുത്തുള്ളി ഇട്ട് പാൽ തിളപ്പിച്ചു കുടിച്ചാൽ പ്രതിരോധശേഷി കൂടുമെന്ന്. ജലദോഷത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ മുതൽ, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയ്‌ക്കെതിരെ ഒരു പ്രതിരോധമായി പ്രവർത്തിക്കും. വെളുത്തുള്ളിപ്പാൽ. മറവി രോഗത്തെ വരാതെ കാക്കാൻ ഇതിനു സാധിക്കും. വെളുത്തുള്ളിയിൽ മാംഗനീസ്, വൈറ്റമിൻ സി, ബി 6, സെലേനിയം, നാരുകൾ, കാൽസ്യം, കോപ്പർ, പൊട്ടാസ്യം, അയൺ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.

പാലിലും കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, വൈറ്റമിൻ ബി 12 എന്നിവയുടെ അളവ് കൂടുതലാണ്. രക്തസമ്മർദം നോർമലായി സൂക്ഷിക്കാനും ചുവന്ന രക്താണുക്കളുടെ അളവു വർധിപ്പിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തുള്ളിപ്പാലിനു സഹായിക്കും. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ധാരാളമടങ്ങിയ ഒന്നാണ് വെളുത്തുള്ളി.

ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയും. പല രൂപത്തിലും വെളുത്തുള്ളി കഴിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ത്തും അല്ലാതെയും ചുട്ടും തേനില്‍ കലര്‍ത്തിയും വെള്ളത്തിലിട്ടു തിളപ്പിച്ചുമെല്ലാം. അതേസമയം പാലില്‍ വെളുത്തുള്ളിയിട്ടു തിളപ്പിച്ചു കുടിച്ചാലോ, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

വെള്ളവും പാലും കലര്‍ത്തിയ ശേഷം വെളുത്തുള്ളി ചതച്ചോ അല്ലാതെയോ ഇട്ടു തിളപ്പിയ്ക്കുക. അൽപം മഞ്ഞൾപൊടിയും ചേർക്കുക. തുടർന്ന് ഇവ മൂന്നും ചേർത്ത് നന്നായി തിളപ്പിക്കുക. വെളുത്തുള്ളി അല്ലികൾ മൃദുവാകുന്നതുവരെ ഇവ തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. തിളപ്പിച്ച ശേഷം സാധാരണ താപനിലയിൽ പാലിനെ തണുക്കാൻ അനുവദിക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ അല്‍പം തേൻ കലക്കിച്ചേര്‍ത്തുപയോഗിയ്ക്കുക. ചൂടോടെ കുടിയ്ക്കണം. ചതച്ച വെളുത്തുള്ളി അല്ലി വെറുതെ കളയണ്ട. ചവച്ചു തിന്നോളൂ.

ആസ്തമയ്ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ട പാല്‍ കുടിയ്ക്കുന്നത്. ആസ്ത്മ, ന്യൂമോണിയ തുടങ്ങിയ ശ്വസനസംബന്ധമായ ക്രമക്കേടുകളെ പരിഹരിക്കാന്‍ വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നത് സഹായിക്കും.
ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതും. ഒപ്പം, എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളിന്റെ അളവു കൂട്ടുകയും ചെയ്യും.

മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍. ഇതിലെ എന്‍സൈമുകള്‍ ലിവറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.ദിവസം ഇത് അടുപ്പിച്ചു കുടിയ്ക്കുന്നത് മഞ്ഞപ്പിത്തം വേഗം മാറാന്‍ വഴിയൊരുക്കും. പാല്‍ കുടിയ്ക്കു മ്ബോഴുണ്ടാകുന്ന അസിഡിറ്റി പ്രശ്നങ്ങളൊഴിവാക്കാനുള്ള മികച്ചൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍.ഗ്യാസ്, നെഞ്ചെരിച്ചില്‍ പ്രശ്നങ്ങള്‍ക്കെലാം പരിഹാരമാകും.

ശരീരത്തിലെ രക്തയോട്ടം നല്ല രീതിയില്‍ നടക്കാനുള്ള നല്ലൊരു വഴിയാണ് വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍.രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ പുരുഷന്മാരിലെ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. വെളുത്തുള്ളിപ്പാൽ ശരീരത്തിന്റ മറ്റു ഭാഗങ്ങളിലേക്ക് രക്തം എത്തിക്കാൻ സഹായിക്കുന്നു. പ്രത്യുൽപാദന അവയവങ്ങളിലേക്ക് പ്രത്യേകിച്ച് കൂടുതൽ രക്തം എത്തിക്കുന്നു. അങ്ങനെ പ്രത്യുൽപാദനശേഷി കൂടുകയും വന്ധ്യതയെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഈ പാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയിട്ടു കുടിയ്ക്കുന്നത് ചുമയും കഫക്കെട്ടുമെല്ലാം അകറ്റും. ദിവസവും വെളുത്തുള്ളിയിട്ടു തിളപ്പിച്ച പാല്‍ കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. രാത്രിയില്‍ ഉറക്കം വരാത്തതിനുള്ള, അതായത് ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

വെളുത്തുള്ളിപ്പാൽ കുടിക്കുന്നത് വിശപ്പിനെ സ്വാധീനിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വയറിലെ ഭിത്തികളിൽ ശാന്തത സൃഷ്ടിക്കാൻ സഹായിക്കുന്നു. വയർ എരിയുന്നതിനെ തടയുകയും ചെയ്യും. ദഹനത്തെ തടയുന്ന പാരസൈറ്റുകളെ ഓടിക്കാനും വെളുത്തുള്ളിപ്പാലിന് സാധിക്കും.കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീകളില്‍ മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അല്‍പം ചൂടോടെ വെളുത്തുള്ളിപ്പാല്‍ കുടിക്കുന്നത് ഉറക്കമില്ലായ്മ പരിഹരിക്കും. നല്ല ഉറക്കവും കിട്ടും.ഇടുപ്പിലെ ഞരമ്പിനുണ്ടാകുന്ന വേദനയുടെ പരിഹാരത്തിന് വെളുത്തുള്ളിപ്പാല്‍ കുടിച്ചാല്‍ മതി.സന്ധിവാതത്തെ അതിന്റെ തുടക്കത്തില്‍ തന്നെ പമ്പ കടത്താന്‍ വെളുത്തുള്ളിപ്പാലിന് സാധിക്കുന്നു. ഇതുമൂലമുണ്ടാകുന്ന വേദന, എരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഇത് ഇല്ലാതാക്കുന്നു.

Tags:
Read more about:
EDITORS PICK