അധ്യാപികയുടെ മർദ്ദനത്തെ തു​ട​ർ​ന്ന് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Pavithra Janardhanan February 8, 2018

ബ​ല്ലി​യ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അധ്യാപികയുടെ മർദ്ദനത്തെ തു​ട​ർ​ന്ന് അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. ബ​ല്ലി​യ ജി​ല്ല​യി​ലെ ര​സ്ദ മേ​ഖ​ല​യി​ലെ സ്കൂ​ളി​ലാ​ണ് സംഭവം. ര​ണ്ടു ദി​വ​സം മുൻപ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​ധ്യാ​പി​ക​യു​ടെ മർദ്ദനത്തിനിരയാകുകയായിരുന്നു.

അ​ധ്യാ​പി​ക അ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി മോ​ഹാ​ല​സ്യ​പ്പെ​ട്ടു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു​വെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

കു​ട്ടി​യു​ടെ മ​ര​ണം വാ​ർ​ത്ത​യാ​യ​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യാ​യ ര​ജ​നി ഉ​പാ​ധ്യാ​യ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

കു​ട്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി സ്കൂ​ളി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ഉറപ്പുലഭിച്ചതിനു ശേഷം ബ​ന്ധു​ക്ക​ൾ പി​രി​ഞ്ഞു​പോവുകയായിരുന്നു.

Read more about:
EDITORS PICK
SPONSORED