കുട്ടികളിലെ ആസ്തമക്ക് പരിഹാരം മത്സ്യ എണ്ണ

News Desk February 9, 2018

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ച് ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലയളവാണ്. ഗര്‍ഭിണികള്‍ മത്സ്യവും മത്സ്യ എണ്ണയും ഉപയോഗിച്ചാല്‍ ജനിക്കാനിരിക്കുന്ന കുട്ടിയ്ക്ക് ആസ്തമ വരാനുള്ള സാധ്യത കുറയുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് ആസ്തമ വരാതിരിക്കാന്‍ മത്സ്യ എണ്ണകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

ഗര്‍ഭിണിയായിരിക്കെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ശ്വാസതടസ്സ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലുകളിലൊന്ന്. ഗര്‍ഭകാലത്തിന്റെ മൂന്നാമത്തെ പാതിയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചക്കുറവുണ്ടെങ്കില്‍ ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്ന് മാസക്കാലത്ത് മത്സ്യ എണ്ണകള്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.

ആസ്തമയില്‍ നിന്ന് രക്ഷനേടുന്നതിനായി എട്ടുമുതല്‍ 12 ഔണ്‍സ് വരെ മത്സ്യ എണ്ണ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായകമായ പോഷക ഗുണങ്ങള്‍ നല്‍കുന്നു.

Tags:
Read more about:
EDITORS PICK