ഇന്ത്യയില്‍ ഐഫോണുകള്‍ക്ക് വന്‍ ഓഫര്‍

News Desk February 9, 2018

ഇന്ത്യയില്‍ ഐഫോണുകള്‍ വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു. ആപ്പിള്‍ എച്ച്ഡിഎഫ്‌സി ബാങ്കുമായി ചേര്‍ന്നാണ് കുറഞ്ഞ വിലയ്ക്ക് ഐഫോണുകള്‍ വില്‍ക്കുന്നത്. ഐഫോണുകള്‍ക്ക് പുറമെ ഐപാഡുകള്‍ക്കും ഓഫര്‍ നല്‍കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങിയാല്‍ നിശ്ചിത തുക ക്യാഷ്ബാക്കായി ലഭിക്കും.

ഫെബ്രുവരി ഒന്‍പത് മുതല്‍ 14 വരെയാണ് വില്‍പ്പന. ആപ്പിളിന്റെ അംഗീകൃത ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വാങ്ങാം. ഐപാഡ് വേരിയന്റുകള്‍ക്ക് 10,000 രൂപ വരെയാണ് ക്യാഷ്ബാക്ക് നല്‍കുന്നത്. തിരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകള്‍ക്ക് 7000 രൂപ വരെയും ഓഫര്‍ നല്‍കുന്നു.

ആപ്പിള്‍ ഐപാഡ് 9.7 ഇഞ്ച് വേരിയന്റിന് 15,000 രൂപയ്ക്ക് സ്വന്തമാക്കാം. 10,000 രൂപ ക്യാഷ്ബാക്ക് തുകയായി ലഭിക്കും. മറ്റ് എല്ലാ ഐപാഡ് മോഡുകള്‍ക്കും 10,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

Tags:
Read more about:
EDITORS PICK
SPONSORED