500 രൂപക്ക് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ!

News Desk February 10, 2018

യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും.കുറഞ്ഞ ചിലവില്‍ മൂന്നാറിലേക്ക് യാത്രകള്‍ നടത്താം.എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഒരു ബസ് യാത്ര.അതും 500 രൂപക്ക്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു ഉല്ലാസ യാത്ര. ഏറ്റവും ചിലവു കുറച്ച് വളരെ രസകരമായി മൂന്നാറിലേക്കും മൂന്നാറിന് വളരെ അടുത്തുള്ള കോവിലൂര്‍ എന്ന സ്ഥലത്തേക്കും പോകാം. നോര്‍ത്ത് പറവൂരില്‍ നിന്നും രാവിലെ 6.50 നാണ് മൂന്നാറിലേക്കുള്ള ബസ്. ഇവിടെ നിന്നും മൂന്നാറിലേക്ക് ബസിന് ഒരാള്‍ക്ക് 97 രൂപയാണ്. മൂന്നാറില്‍ പതിനൊന്ന് പത്തൊടു കൂടി ബസ് എത്തിച്ചേരുകയും ചെയ്യും.

ബസില്‍ യാത്ര ചെയ്യുന്നവര്‍ മാത്രമാണ് ഈ റൂട്ടിലൂടെ പോകുന്നത്. വളരെ മനോഹരമായ പാതയാണിത്. രണ്ടാം മൈല്‍ എന്ന സ്ഥലത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഏറ്റവും മനോഹരമായ തേയിലത്തോട്ടങ്ങള്‍ കൂടുതലും കാണാന്‍ കഴിയുക. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തത്ര സൗന്ദര്യമുള്ള തേയിലത്തോട്ടങ്ങള്‍. കെഎസ്ആര്‍ടിസി ബസിലിരുന്ന് ആസ്വദിച്ച് യാത്ര നടത്താം. ചിലവ് കുറച്ച് ആനച്ചാലിലൂടെയുള്ള ബസ് യാത്ര വളരെ മനോഹരമാണ്.

ഇനി മൂന്നാര്‍ ടൗണില്‍ ഇറങ്ങിയാല്‍ എക്കൊ പൊയിന്റ്, മാട്ടുപെട്ടി, മാട്ടുപെട്ടിയിലെ ഡാം, ബോട്ടിങ് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. അവിടെ ഹൈവെയില്‍ ഒരു പാര്‍ക്കുണ്ട്. ടൗണില്‍ തന്നെ മനോഹരമായ ഒരു ഹൈഡല്‍ പാര്‍ക്കുമുണ്ട്. ചെറിയ ചിലവില്‍ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം സ്വന്തമായി പാചകം ചെയ്ത് കഴിക്കാന്‍ സൗകര്യവുമുണ്ട്.

നിലവില്‍ ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിങ്ങനെ 7 ജില്ലകളില്‍ നിന്ന് മൂന്നാര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉണ്ട്. ബസ് സര്‍വീസുകളെക്കുറിച്ച് കൂടുതലറിയാന്‍ മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്: 04865230201

മൂന്നാറില്‍ നിന്നും എറണാകുളത്തേക്ക് അവസാന ബസ് പുറപ്പെടുന്നത് രാത്രി ഏഴുമണിക്കാണ്. ഇനി മുന്നാറിലേക്ക് ഒന്ന് വെച്ച് പിടിച്ചാലോ???

Tags:
Read more about:
EDITORS PICK
SPONSORED