#WatchVideo “പഴയ കോവിലകമല്ലേ തമ്പുരാന്‍ ഇടിച്ചു പൊളിക്കുമ്പോള്‍ എന്തേങ്കിലും ബോണസ് കിട്ടിയാലോ”, വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കെട്ടിടത്തില്‍ നിന്നും ലഭിച്ച നിധി കണ്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ

Dhanesh February 10, 2018

പഴയ കോവിലകമല്ലേ തമ്പുരാന്‍ ഇടിച്ചു പൊളിക്കുമ്പോള്‍ എന്തേങ്കിലും ബോണസ് കിട്ടിയാലോ. കണിമംഗലം കോവിലകത്തെ ജഗന്നാഥന്‍ തമ്പുരാന്റെ ഈ വാക്കുകള്‍ പരിചയമില്ലത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ആ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്യമാണെന്നു തെളിഞ്ഞിരിക്കുന്നു.

പഴയ കെട്ടിടങ്ങളുടെ അടിയില്‍ പഴമക്കാര്‍ നിധി കുഴിച്ചിടുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇതാ നോര്‍ത്ത് കരോലിനയിലെ ഒരു വീട് പൊളിക്കാനെത്തിയവര്‍ക്ക് കിട്ടിയ നിധിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഫെറാരിയുടെ ഏറ്റവും മനോഹരമായ 12-സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275 ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര തുടങ്ങിയ മോഡലുകളാണ് ഇവിടെ നിന്നും ലഭിച്ചത്. 2.8 ദശലക്ഷം പൗണ്ടാണ് ഇതില്‍ രണ്ട് മോഡലുകള്‍ക്ക് നിലവിലെ അവസ്ഥയില്‍ത്തന്നെ വില പ്രതീക്ഷിക്കുന്നതെന്നാണ് ഹഗേര്‍ടി എന്ന ക്‌ളാസിക് കാര്‍ ഇന്‍ഷുറന്‍സ് കമ്പനി പറയുന്നത്.

പ്രദേശത്തെ മുന്‍സിപ്പല്‍ അധികൃതര്‍ പൊളിക്കാനിരുന്ന പഴയ വീടിനുള്ളില്‍നിന്നും ലഭിച്ച വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ഹാഗേര്‍ടിയുടെ യുട്യൂബ് ചാനലില്‍ ടോം കോട്ടെര്‍ അവതരിപ്പിക്കുന്ന ബാര്‍ണ്‍ ഫൈന്‍ഡ് ഹണ്ടര്‍ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് വാഹനപ്രേമികളാണ് കണ്ടത്.

കോബ്രയും ഫെറാരിയ്ക്കും മാത്രമല്ല മോര്‍ഗന്‍, ട്രയംഫ് ടിആര്‍6 കാറുകളും ഈ ഗ്യാരേജില്‍നിന്നും ലഭിച്ചു. കോബ്രയ്ക്ക് ഇപ്പോഴും ചലിക്കാനാവുന്നുണ്ടെന്നും എന്നാല്‍ മറ്റ് മൂന്നുകാറുകളുടെ ബ്രേക്ക് പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ വാഹനം സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനൊരുങ്ങുകയാണ് അധികൃതര്‍.

ഏതായാലും ചാനലില്‍ സംപ്രേഷണം ചെയ്ത വിവരമറിഞ്ഞ് കാറിന്റെ ഉടമസ്ഥന്‍ എത്തി. മോര്‍ഗന്‍, ട്രയംഫ് കാറുകള്‍ കൈവശം സൂക്ഷിക്കാന്‍ ആഗ്രഹമറിയിച്ച അയാള്‍, ഫെറാരിയും ഷെല്‍ബിയും ലേലത്തിനു വയ്ക്കാന്‍ ഒരുങ്ങുകയാണ്.

Tags: ,
Read more about:
EDITORS PICK