സൂര്യപ്രകാശം അസുഖങ്ങള്‍ക്ക് ഒരു മരുന്നാണ്

News Desk February 10, 2018

ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും സൂര്യപ്രകാശം അവശ്യവസ്തുവാണ്. എന്നാല്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണുതാനും. സൂര്യപ്രകാശത്തോടൊപ്പം ഭൂമിയിലേക്കെത്തുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ക്ക് കാരണമാകാറുണ്ട്. അമിതമായ സൂര്യപ്രകാശം സൂര്യാതാപത്തിനും ഇടയാക്കും. ഇക്കാരണങ്ങള്‍ക്കൊണ്ട് സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുന്നതും നല്ലതല്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്

അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതല്ല. എന്നാല്‍ സൂര്യപ്രകാശം തീരെ ഏല്‍ക്കാതിരിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യില്ല. സൂര്യ പ്രകാശം മൂഡ് നന്നാക്കാനുള്ള ഉപാധിയാണ്. സൂര്യപ്രകാശമില്ലാത്ത അന്തരീക്ഷം ഉദാസീനമാക്കുന്ന അവസ്ഥയാണ് മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്നതെങ്കില്‍ നമ്മുടെ മനസിലും പ്രവര്‍ത്തികളിലും ഇത് പ്രതിഫലിക്കും. കൂടുതല്‍ നേരം
സൂര്യപ്രകാശത്തില്‍ ചെലവിടുന്നവര്‍ക്ക് ഏകാഗ്രതയും ശ്രദ്ധയും കൂടുകയും ചെയ്യും.

ശരീരത്തിലെ കൊഴുപ്പ് കത്തിച്ച് കളയാനും സൂര്യപ്രകാശം സഹായിക്കും. വേദനസംഹാരിയായി
പ്രവര്‍ത്തിക്കാനും സൂര്യപ്രകാശത്തിന് സാധിക്കും. വേദന കുറക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ഡി ശരീരത്തില്‍ വേദനസംഹാരിയായും പ്രവര്‍ത്തിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും സോറിയാസിസ് അടക്കമുള്ള ചര്‍മ്മരോഗങ്ങള്‍ പരിഹരിക്കാനും സൂര്യപ്രകാശം സഹായിക്കും. ആസ്തമ രോഗികള്‍ക്കും സൂര്യപ്രകാശം ഏല്‍ക്കുന്നത്‌
ഗുണകരമാണ്. കാരണം അലര്‍ജി മാറുന്നതിന് സൂര്യപ്രകാശം സഹായിക്കും. മറവി രോഗമായ അല്‍ഷിമേഴ്‌സിനും സൂര്യപ്രകാശം ഗുണകരമാണ്.

Tags:
Read more about:
EDITORS PICK