ബൈസിക്കിള്‍ പ്രയോറി! അസാമാന്യം ആ പ്രകടനം, കാണികളുടെ കണ്ണും മനസ്സും നിറച്ച് പ്രയോറിയുടെ ബൈസിക്കിള്‍ ഗോള്‍, വീഡിയോ കാണാം

Dhanesh February 11, 2018

കാല്‍പന്ത് കളിയെ സാധാരണക്കാര്‍ക്ക് പ്രീയങ്കരമാക്കി മാറ്റിയ ഒന്നാണ് ഐ.എസ്.എല്‍ മത്സരങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും ചേര്‍ന്ന് ഐ.എസ്.എല്ലില്‍ മാറ്റുരയ്ക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന്റെ ആവേശമാണ് ഇന്ത്യന്‍ മണ്ണിലേയ്ക്ക് പറിച്ചു നടുന്നത്. മലയാളി ആരാധകരെ ഐ.എസ്.എല്ലിന്റെ പ്രീയ ആസ്വാദകരാക്കി മാറ്റിയതില്‍ കമന്ററി ബോക്‌സില്‍ സിനിമാ ഗാനങ്ങളും, ഡയലോഗുകളുമായെത്തി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന മലയാളികളുടെ സ്വന്തം ഷൈജു അണ്ണന്റെ സംഭാവനകളും ചെറുതൊന്നുമല്ല.

ഗ്രൗണ്ടില്‍ ആവേശം നിറയുന്ന സന്ദര്‍ഭങ്ങളില്‍ ഷൈജു അണ്ണന്റെ ഒരു കമന്ററി ഗാനവും കൂടി ചേരുമ്പോള്‍ ഗാലറിയില്‍ ഇരുന്നു കളി കാണാന്‍ സാധിക്കാതെ പോയവര്‍ക്കും അതൊരു കുറവായി തോന്നുകയില്ല. കളികാരുടെ മികച്ച മുന്നേറ്റങ്ങളെ അത്യധികം അവേശത്തോടെ കാണികളിലേയ്ക്ക് എത്തിക്കുന്ന ഷൈജു മാജിക് വേറേ ലെവലാണ്.

എ.എസ്.എല്ലില്‍ എല്ലാം പ്രശംസകള്‍ക്ക് വിധേയമാകാറുണ്ട്. ഷൈജു അണ്ണന്റെ കമന്ററി, മികച്ച പാസ്സ്, മികച്ച ഗോള്‍, മികച്ച സേവ്, എന്നിങ്ങനെ എല്ലാം തന്നെ വൈറലാണ്. അത്തരത്തില്‍ ഏറെ പ്രശംസ അര്‍ഹിക്കുന്ന ഒരു മികച്ച ഗോളാണ് ഇന്നലെ നടന്ന ജംഷെഡ്പൂര്‍- നേര്‍ത്ത്് ഇസ്റ്റ് മത്സരത്തില്‍ പിറന്നത്.

മത്സരത്തിന്റെ 51 ാം മിനിറ്റില്‍ വെല്ലിംഗ്ടണ്‍ പ്രയോറി ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളാണ് ജംഷഡ്പൂരിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിലുട നീളം മികച്ച പ്രകടനം കാഴ്ചവെച്ച പ്രയോറിയാണ് കളിയിലെ താരവും.

മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജംഷെഡ്പൂര്‍ വിജയിച്ചിരുന്നു. അതേ സമയം സീസണിലെ ഒന്‍പതാം തോല്‍വിയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നലത്തെ മത്സരത്തില്‍ ഏറ്റുവാങ്ങിയത്. 14 കളികളില്‍ നിന്നു മൂന്നു ജയവുമായി ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്.

വീഡിയോ കാണാം:

Tags:
Read more about:
EDITORS PICK