#WatchVideo തനിക്കൊപ്പം ഫോട്ടൊ എടുക്കാന്‍ എത്തിയ ഇന്ത്യന്‍ ആരാധികയോട് പതാക നേരെ പിടിക്കാന്‍ ആവശ്യപ്പെട്ട് ഷാഹിദ് അഫ്രീദി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

Dhanesh February 11, 2018

സ്വിറ്റ്സര്‍ലാന്റില്‍ നടന്ന ടി-20 ക്രിക്കറ്റിനുശേഷം കാണികള്‍ സാക്ഷ്യംവഹിച്ചത് പാക് വെടിക്കെട്ട് താരം ഷാഹിദ് അഫ്രിദിയുടെ പ്രശംസാര്‍ഹമായ പെരുമാറ്റത്തിനാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും അതൊന്നും ഒരിക്കല്‍ പോലും ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധത്തെ ബാധിച്ചിരുന്നില്ല. താരങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധങ്ങള്‍ക്ക് കോട്ടവും തട്ടിയിട്ടില്ല.

അത്തരമൊരു ദൃശ്യത്തിനായിരുന്നു കഴിഞ്ഞദിവസം സെന്റ് മോറിസിലെ ക്രക്കറ്റ് ഗ്രൗണ്ടും സാക്ഷ്യംവഹിച്ചത്. ടൂറിസം പ്രമോഷന്റെ ഭാഗമായി ലോകത്തെ ക്രിക്കറ്റ് വമ്പന്മാരെ പങ്കെടുപ്പിച്ച് നടന്ന മത്സരത്തിനുശേഷമായിരുന്നു ആരാദകരുടെ മനം കവര്‍ന്ന സംഭവം അരങ്ങേറിയത്. മത്സരത്തിന് ശേഷം ഇന്ത്യക്കാരും പാകിസ്താനികളുമടങ്ങുന്ന ആരാധകര്‍ക്കൊപ്പം നിന്ന് പാക് താരം അഫ്രിദി ഫോട്ടോയെടുത്തിരുന്നു.

അതിനിടെ ഇന്ത്യന്‍ പതാക മടക്കിപ്പിടിച്ച ഫോട്ടോയെടുക്കാനെത്തിയ ആരാധികയോട് പതാക ശരിയായി പിടിക്കാന്‍ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. ‘ഫ്ലാഗ് സീതാ കരോ അപ്നാ’ എന്നു പറഞ്ഞായിരുന്നു അഫ്രീദി പെണ്‍കുട്ടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയോടൊപ്പം പോസ് ചെയ്യുന്ന അഫ്രീദിയുടെ വീഡിയോ ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലാവുകയായിരുന്നു. മുന്‍ പാക് നായകനില്‍ നിന്നുണ്ടായത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് അഭിനന്ദനങ്ങളുമായി ട്വിറ്ററില്‍ എത്തിയിരിക്കുന്നത്. ഇതിനു മുമ്പും അഫ്രീദി ഇന്ത്യയെ പുകഴ്ത്തിപ്പറ്ഞ്ഞ് രംഗത്തെത്തിയിരുന്നു. അന്ന് സ്വന്തം രാജ്യത്ത് നിന്നും നിരവധി വിമര്‍ശങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

വീഡിയോ കാണാം:

 

Read more about:
EDITORS PICK