മൈഗ്രെയ്ന്‍ കുറക്കാം ഗുളിക കഴിക്കാതെ

News Desk February 12, 2018

തലക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ്. എന്നാല്‍ മൈഗ്രെയ്ന്‍ കൂടിയ തലവേദനയാണ്. ചിലര്‍ക്ക് മൈഗ്രെയ്ന്‍ വന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. മൈഗ്രെയ്നില്‍ നിന്ന് മുക്തി നേടാന്‍ ധാരാളം ഗുളികകള്‍ ഉണ്ട്. എന്നാല്‍ അവയൊന്നും ആരോഗ്യത്തിന് നല്ലതല്ല.

ആരോഗ്യമായ രീതിയിലൂടെ മൈഗ്രെയിനിനെ അകറ്റാന്‍ വീടുകളില്‍ തന്നെ ഉണ്ട് ചിലത്. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് കടുത്ത വേദനയോടെ എത്തുന്നതാണ് മൈഗ്രൈയ്ന്‍. പലര്‍ക്കും പല രീതിയിലാണ് മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കാണാറുള്ളത്.

മൂഡ് ചേഞ്ച് ആണ് ഇതില്‍ ആദ്യ ലക്ഷണം. ചിലര്‍ക്ക് ഈ ദിവസങ്ങളില്‍ നല്ല എനര്‍ജിയായിരിക്കും. ചിലപ്പോള്‍ ഉറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. കുട്ടികള്‍ക്കാണെങ്കില്‍ അവര്‍ മാനസികമായി തളരുന്ന സമയമായിരിക്കും ഇത്. ചിലപ്പോല്‍ ഡിപ്രഷനിലേക്കും ഉറക്കക്കൂടുതലിലേക്കും നയിച്ചേക്കാം. ചിലര്‍ മധുരപലഹാരങ്ങള്‍ ധാരാളം കഴിച്ചേക്കും. ചിലര്‍ക്ക് കഴുത്ത് വേദന, കക്ഷത്തില്‍ വേദന, പുറം വേദന എന്നിവ ഉണ്ടായേക്കാം. ചിലര്‍ അനാവശ്യമായി കോട്ടുവായ പുറപ്പെടുവിച്ചുകൊണ്ടിരിക്കാം. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം കണ്ടാല്‍ ശക്തമായ മൈഗ്രെയിന്‍ വന്നേക്കാമെന്ന് മനസിലാക്കി മൈഗ്രെയിനിനെ തുരത്താനുള്ള മരുന്നുകള്‍ ഉപയോഗിക്കാം.

പേശികള്‍ക്ക് അയവ് വരുത്താന്‍ തുളസി എണ്ണകള്‍ സഹായിക്കുന്നു. അതിനാല്‍ വേദനയുടെ പിരിമുറുക്കം എളുപ്പം ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയും. കൂടാതെ ഛര്‍ദ്ദിക്കാനുള്ള മനോഭാവത്തെ പൂര്‍ണമായി ഇല്ലാതാക്കാനും ഇവയ്ക്ക് സാധിക്കും.

തലയോട്ടില്‍ ഇടയ്ക്കിടെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇവ മൈഗ്രെയിന്‍ ഇല്ലാതാക്കില്ല. മറിച്ച് വേദന കുറക്കും.

ചിലര്‍ക്ക് കഫൈന്‍ മൈഗ്രെയിന്‍ കൂട്ടുമെങ്കിലും ചിലര്‍ക്ക് കഫൈന്റെ ഉപയോഗം ആശ്വാസം നല്‍കും. മൈഗ്രൈന്‍ ഉണ്ടാകുന്ന സമയത്ത് ചായിയോ, കാപ്പിയോ, കുടിക്കുന്നത് വേദനയകറ്റാന്‍ സഹായിക്കുന്നു.

ഐസ് ക്യൂബുകള്‍ ഉപയോഗിക്കുന്നത് മൈഗ്രെയിന്‍ വേദന ശമിപ്പിക്കുന്നതിന് സഹായിക്കും. പ്ലാസ്റ്റിക് കവറില്‍ ഐസ് പൊതിഞ്ഞ് അവ തുണിയില്‍പൊതിഞ്ഞ് മൈഗ്രെയിന്‍ സമയത്ത് തലയിലും നെറ്റിയിലും വെക്കാം.

Tags:
Read more about:
EDITORS PICK