പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേദിയില്‍ ഗാനം ആലപിച്ച് മലയാളി വിദ്യാര്‍ത്ഥിനി

News Desk February 12, 2018

ദുബായ്: ഓപ്പറ ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേദിയില്‍ ഗാനം ആലപിച്ച് മലയാളി വിദ്യാര്‍ത്ഥിനി. 102 ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപിച്ച് റെക്കോര്‍ഡ് നേടിയത് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സുചേതാ സതീഷാണ്.

ഏഴ് ഇന്ത്യന്‍ ഭാഷകളിലുള്ള ഗാനങ്ങളും ഒരു അറബിക് ഗാനവും ആലപിച്ചു. മലയാളത്തിനു പുറമെ മണിപ്പുരി, ഗുജറാത്തി, കശ്മീരി, സിന്ധി, ഹിന്ദി, തമിഴ് ഗാനങ്ങളാണ് ആലപിച്ചത്. ഇതില്‍ ഹിന്ദിയും തമിഴും ദേശഭക്തിഗാനങ്ങളായിരുന്നു.  കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷിന്റെയും സുമിതയുടെയും മകളാണ്.

Tags:
Read more about:
EDITORS PICK