ആര്‍.എസ്.എസിനു മൂന്ന് ദിവസത്തിനകം ഒരു സൈന്യത്തെ നിര്‍മിക്കാന്‍ കഴിയുമെന്ന് മോഹന്‍ ഭാഗവത്

Dhanesh February 12, 2018

രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന് ദിവസത്തിനുളളില്‍ ഒരു സൈന്യത്തെ തന്നെ രൂപകല്‍പന ചെയ്യാന്‍ തന്റെ സംഘടനയ്ക്ക് കഴിയുമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മറ്റേത് സംഘടനയ്ക്കും കഴിയാത്തത് ആര്‍.എസ്.എസിനു കഴിയും. സൈന്യത്തിന് പോലും ഇതിനായി ആറെട്ട് മാസം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

‘രാഷ്ട്രീയ സ്വയം സേവക സംഘം ഒരു സൈനിക സംഘടനയല്ല എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്നാണ് ആര്‍.എസ്.എസ് തലവന്റെ അവകാശ വാദം. അടിയന്തര ഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. രാജ്യത്തിന് വേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസിന് കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു.

പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗവത് ബീഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം.

Read more about:
EDITORS PICK
SPONSORED