പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാംഗിര്‍ അന്തരിച്ചു

News Desk February 12, 2018

ലാഹോര്‍: പ്രമുഖ പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാംഗിര്‍ (66) അന്തരിച്ചു. ലാഹോറിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അഭിഭാഷകയും യുഎന്‍ പ്രത്യേക നിരീക്ഷകയുമായിരുന്നു അസ്മ.

ഹ്യൂമന്‍ റെറ്റ്‌സ് കമ്മിഷന്‍ സഹസ്ഥാപകയും 1993 വരെ സംഘടനയുടെ സെക്രട്ടറി ജനറലുമായിരുന്നു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2007ലെ അടിയന്തരാവസ്ഥ കാലത്തും മുന്‍പും നിരവധി തവണ വീട്ടുതടങ്കലില്‍ ആയിരുന്നു. അസ്മയുടെ മരണത്തില്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി അനുശോചനം രേഖപ്പെടുത്തി.

Read more about:
EDITORS PICK
SPONSORED