രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവിനെ ആദ്യ ഭാര്യ ആട്ടുകല്ലിനു തലക്കടിച്ച് കൊന്നു

Web Desk February 12, 2018

രണ്ടാം വിവാഹം കഴിച്ചതിലുളള രോഷം മൂത്ത് ആദ്യ ഭാര്യ ഭര്‍ത്താവിനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വസീം (52) ആണ് മരിച്ചത്.

‘പത്ത് ദിവസം മുന്‍പാണ് വസീം 35കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചത്. നാല് ദിവസം മുന്‍പാണ് ആദ്യ ഭാര്യ ബാബ്ലി ഈ വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് ബാബ്ലിയും വസീമും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളായിരുന്നു. പിന്നീടാണ് വസീമിനെ ബാബ്ലി കൊലപ്പെടുത്തിയത്. ബാബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപ്പെടുത്തിയ ശേഷം വസീമിന്റെ മരണവാര്‍ത്ത ഇദ്ദേഹത്തിന്റെ സഹോദരങ്ങളെ വിളിച്ചറിയിച്ചത് ബാബ്ലിയാണ്. പിന്നീട് ആചാരനുഷ്ഠാനങ്ങള്‍ പ്രകാരം മൃതദേഹം മറവുചെയ്യാനുളള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ ആരോ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇവരുടെ വീട്ടിലെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. 27 വര്‍ഷം മുന്‍പാണ് ബാബ്ലിയും വസീമും വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് കുട്ടികളും ഉണ്ട്

ഇവര്‍ താമസിക്കുന്ന ഇതേ വീട്ടില്‍ തന്റെ രണ്ടാമത്തെ ഭാര്യയെയും താമസിപ്പിക്കാന്‍ ബാബ്ലിയോട് വസീം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം വസീം ഉറങ്ങാന്‍ കിടന്ന സമയത്താണ് ആട്ടുകല്ല് വസീമിന്റെ തലയ്ക്കിട്ട് ബാബ്ലി കൊല നടത്തിയത്.

Tags: ,
Read more about:
EDITORS PICK
SPONSORED