മലപ്പുറത്ത് അഞ്ച് കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

Web Desk February 13, 2018

മലപ്പുറത്ത് വന്‍ ലഹരി മരുന്ന് വേട്ട. അരീക്കോട് നിന്നാണ് അഞ്ച് കോടി രൂപയുടെ ലഹരി മരുന്നുമായി വന്ന സംഘം പിടിയിലാകുന്നത്. മെഥിലൈന്‍ ഡയോക്‌സി അംഫെത്താമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.

പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയില്‍ അഞ്ച് കോടി രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. ഡി.ജെ പാര്‍ട്ടികള്‍ക്ക് കൊഴുപ്പേകാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ലഹരിമരുന്നാണ് ഇതെന്നാണ് പോലീസ് പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അടങ്ങുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഇവരെക്കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല. രഹസ്യ വിവരം ലഭിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

Tags:
Read more about:
EDITORS PICK
SPONSORED