പീഡനശ്രമം ചെറുത്ത 13 കാരിയെ ജീവനോടെ കത്തിച്ചു, പ്രതിയായ 16 കാരന്‍ പിടിയില്‍

Web Desk February 13, 2018

പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം. 16 വയസ്സുകരാനായ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. മദ്ധ്യപ്രദേശിലെ സുസ്താനി വില്ലേജിലാണ് രാജ്യത്തെ നടക്കിയ സംഭവം അരങ്ങേറിയത്.

കര്‍ഷകരായ രക്ഷിതാക്കള്‍ ജോലിക്കായി പോയസമയത്താണ് പെണ്‍കുട്ടി ആക്രമണം നേരിട്ടത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആണ്‍കുട്ടി പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ശക്തമായി ചെറുത്തതോടെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് ആക്രമി വീട്ടില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് തീവെച്ചത്. പിന്നാലെ ഇയാള്‍ ഓടി രക്ഷെപ്പെടുകയും ചെയ്തു. വീട്ടില്‍ നിന്ന് തീ ഉയരുന്ന കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ ശരീരത്തിന്റെ 50 ശതമാനം ഭാഗത്തും പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയിലാണ്.

രാജ്ഗ്രാഹിലെ ജില്ല പൊലീസ് മേധാവിയുടെ നേത്രത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. പോസ്‌കോ നിയമം ചുമത്തി കുട്ടിയെ റിമാന്‍ഡ് ചെയ്തു.

Tags: ,
Read more about:
EDITORS PICK
SPONSORED