എയര്‍ടെല്ലിന്റെ പുതിയ സേവനങ്ങള്‍ ജിയോയുമായി കിടപിടിക്കുന്നത്!

News Desk February 13, 2018

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. 93 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ദിനംപ്രതി 1 ജിബി ഡേറ്റയും കോളുകളും സൗജന്യമായി ലഭിക്കുന്നതാണ് എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. ജിയോയുടെ 93 രൂപയുടെ പ്ലാനിനെ കിടപിടിക്കുന്നതാണ് എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍.

93 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 28 ദിവസത്തെ കാലാവധിയിലാണ് സൗജന്യ സേവനങ്ങള്‍ ലഭിക്കുക. ദിനംപ്രതി 1 ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകള്‍, ദിനംപ്രതി 100 സൗജന്യ എസ്എംഎസ് എന്നിവയാണ് പ്ലാനിലുളളത്. നേരത്തെ 10 ദിവസമായിരുന്നു എയര്‍ടെല്ലിന്റെ ഈ പ്ലാനിന്റെ കാലാവധി. ഇതാണ് ഇപ്പോള്‍ 28 ദിവസമായി നീട്ടിയിട്ടുളളത്.

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് ജിയോ 93 രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചത്. ദിനംപ്രതി 2 ജിബി ഡേറ്റ, 300 സൗജന്യ എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവയാണ് ജിയോ പ്ലാനിന്റെ സവിശേഷത.

Tags:
Read more about:
EDITORS PICK
SPONSORED