“മാണിക്യ മലരായ പൂവി..”:സോഷ്യല്‍ മീഡിയയിലും പുറത്തും തരംഗമായ ഗാനത്തെക്കുറിച്ച് അല്ലുവിന്റെ പ്രതികരണം

Pavithra Janardhanan February 13, 2018

സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മാണിക്യ മലരായ എന്ന ഗാനം പ്രശസ്ത തെലുങ്ക് നടനായ അല്ലു അര്‍ജുന്റെ നെഞ്ചിലും ഇടം നേടി.
സമീപകാലത്ത് താന്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്ന് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തു. ലാളിത്യമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും ഈ ഗാനരംഗം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അല്ലു പറയുന്നു.

ഒമര്‍ ലുലുവിന്റെ മൂന്നാമത്തെ ചിത്രം ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരാണ്.

മലയാളികളുടെ ഹൃദയം കീഴടക്കിയ ഈ ഗാനം ഇപ്പോള്‍ ഈ ഗാനവും അതിലെ രംഗങ്ങളും തന്റെ മനസ്സ് കീഴടക്കിയെന്ന് താരം തന്നെയാണ് പറയുന്നത്.ഒരുകൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Read more about:
EDITORS PICK
SPONSORED