ബിജെപി നേതാവിന്റെ മകന്റെ വിവാഹ സൽക്കാരം ഒരുക്കിയത് പശുത്തൊഴുത്തിൽ

Pavithra Janardhanan February 13, 2018

ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും മുന്‍ എംപിയുമായ അവിനാഷ് റായ് ഖന്ന തന്റെ മകന്റെ വിവാഹത്തിന്റെ സൽക്കാരം ഒരുക്കിയത് പശുതൊഴുത്തിലായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലായിരുന്നു സംഭവം. നേതാവിന്റെ മകനായതുകൊണ്ടുതന്നെ ആഡംബരമായി നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇതുവഴി രാജ്യത്തെ സംസ്കാരം തിരിച്ചുവരുമെന്നും വിവാഹങ്ങള്‍ കൂടുതല്‍ ലളിതമായി നടക്കാന്‍ ഇത്തരം രീതികള്‍ കാരണമാകുമെന്നുമാണ് പശുതൊഴുത്തിന്റെ ഉടമസ്ഥനായ സ്വാമി കൃഷ്ണ പറയുന്നത്.

അവിനാഷ് ഖന്നയെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നു. വിവാഹത്തോടനു ബന്ധിച്ച് പശുത്തൊഴുത്തുകള്‍ക്ക് രണ്ട് മാസം മുമ്പ് തന്നെ പെയിന്റടിച്ചിരുന്നു. ദുര്‍ഗന്ധം വരാതിരിക്കാനും സജ്ജീകരണങ്ങൾ ചെയ്തിരുന്നു.

ഇതുവഴി പശുക്കളെ സംരക്ഷിക്കുക എന്ന സന്ദേശം ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് ലക്ഷ്യമെന്നാണ് നേതാവ് പറയുന്നത്. 2200 ഓളം പശുക്കളാണ് വിവാഹ സല്‍ക്കാര വേദിയായ ഗോശാലയില്‍ ഉള്ളത്.

Tags:
Read more about:
RELATED POSTS
EDITORS PICK