കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി

Pavithra Janardhanan February 13, 2018

കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒഎൻജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.കപ്പലിന്റെ വാട്ടർ ടാങ്കിലായിരുന്നു പൊട്ടിത്തെറി. സ്ഫോടന ത്തിൽ അഞ്ച് പേർ മരിച്ചു. കപ്പലിന് അകത്ത് കുടുങ്ങിപ്പോയ മൂന്ന് പേരെ രക്ഷിച്ചു. ഇവർക്ക് പരിക്കുണ്ട്. കപ്പലിന് അകത്ത് തീ പടർന്നെങ്കിലും ഇതണച്ചതായി  കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശ് പറഞ്ഞു.

മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികള്‍ ആണെന്നാണ് പ്രാഥമിക വിവരം. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.ശിവരാത്രി പ്രമാണിച്ച് ഇന്ന് കപ്പൽശാലയ്ക്ക് അവധിയായിരുന്നു. അറ്റകുറ്റപ്പണികൾ മാത്രമാണ് ഇവിടെ നടക്കുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

എട്ട് തൊഴിലാളികൾ അപകടത്തിൽപ്പെട്ടതായാണ് ലഭിച്ച വിവരം. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ കൊണ്ടുപോയത്. ഇവർക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK
SPONSORED