മോഹന്‍ലാലിനേയും പിന്തള്ളി ഒറ്റ പാട്ട് കൊണ്ട് താരമായി പ്രിയ!

News Desk February 13, 2018

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ പാട്ട് കൊണ്ടാണ് പ്രിയ താരമായത്. ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലാത്ത പ്രിയയെ ഇന്‍സ്റ്റാഗ്രമില്‍ നിരവധി ആളുകളാണ് തിരയുന്നത്. തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്.

പ്രിയ ഇന്‍സ്റ്റാഗ്രമില്‍ മോഹന്‍ലാലിനെയും പിന്തള്ളി മുന്നേറുന്നു. രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെ.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയാണ്. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്.

Read more about:
EDITORS PICK
SPONSORED