കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു

Pavithra Janardhanan February 13, 2018

നടക്കാവിലെ കെഎസ്‌ആര്‍ടിസി റീജണല്‍ ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കത്തി നശിച്ചു. കാലാവധി കഴിഞ്ഞ് ലേലം ചെയ്യാനായി മാറ്റിവെച്ച ബസ്സുകള്‍ക്കാണ് തീപിടിച്ചത്.

കെഎസ്‌ആര്‍ടിസി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എത്തുന്നതറിഞ്ഞ് വര്‍ക് ഷോപ്പും പരിസരവും ശുചീകരിക്കാനാണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. എന്നാല്‍ തീ പൂര്‍ണ്ണമായും അണക്കാതെയാണ് ജീവനക്കാര്‍ പോയത്. ഇവിടെ കൂട്ടിയിട്ടിരുന്ന റക്സിനില്‍ നിന്നാണ് തീപിടിച്ചതെന്ന് പറയുന്നു.

അവധി ദിവസമായതിനാല്‍ വര്‍ക്കഷോപ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു. സമീപം താമസിക്കുന്ന ആളുകളാണ് തീയും പുകയും ഉയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് എത്തി തീപൂര്‍ണ്ണമായും അണച്ചു. എത്രലക്ഷം രൂപയുടെ നഷ്ടമാണുണ്ടയതെന്ന് കണക്കാക്കിയിട്ടില്ല.

Tags:
Read more about:
EDITORS PICK